നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇല്ലാതാവും, ഫോളോവര്‍മാര്‍ കുറയും; പ്രഖ്യാപനവുമായി മസ്‌ക്

നിലവില്‍ സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇല്ലാതാവും, ഫോളോവര്‍മാര്‍ കുറയും; പ്രഖ്യാപനവുമായി മസ്‌ക്

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. ഉപേക്ഷിക്കപ്പെട്ട ഹാന്റിലുകള്‍ ഒഴിവാക്കുന്നത് പ്രധാനമാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. നിലവില്‍ സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ മുതലാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയെന്നത് മസ്‌ക് വിശദമാക്കിയില്ല.

മാത്രമല്ല ആര്‍ക്കൈവ് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് എങ്ങനെ തിരിച്ചെടുക്കാമെന്നോ അതിന് സാധ്യമാണോ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഇടിവുണ്ടാവുമെന്നും മസ്‌ക് വ്യക്തമാക്കി.

ട്വിറ്റര്‍ പോളിസി അനുസരിച്ച് ഒരു ഉപഭോക്താവ് മാസത്തില്‍ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്തിരിക്കണം.അല്ലെങ്കില്‍, ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടും.ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളാണ് ട്വിറ്ററില്‍ കൊണ്ടുവരുന്നത്. അതില്‍ പ്രധാന മാറ്റങ്ങളിലൊന്നാണ് ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍.

പ്രതിമാസ നിരക്കില്‍ വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്ക് ഉള്‍പ്പടെ ട്വിറ്ററിലെ അധിക ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. അതേസമയം ട്വിറ്റര്‍ ബ്ലൂവിന്റെ വരിക്കാരായ സാധാരണ ഉപഭോക്താക്കള്‍ വളരെ വേഗം പ്ലാന്‍ ഉപേക്ഷിക്കുന്നുണ്ടെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

twitter elon-musk Twitter Accounts