മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു: നടപടിയെ അപലപിച്ച് യുഎന്‍

യൂറോപ്യന്‍ യൂണിയന് പിന്നാലെ ഐക്യരാഷ്ട്ര സഭയും മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയെ അപലപിച്ചു.

author-image
Priya
New Update
മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു: നടപടിയെ അപലപിച്ച് യുഎന്‍

ഡല്‍ഹി: യൂറോപ്യന്‍ യൂണിയന് പിന്നാലെ ഐക്യരാഷ്ട്ര സഭയും മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയെ അപലപിച്ചു.

മാധ്യമ സ്വാതന്ത്ര്യം തമാശയല്ല എന്ന ഓര്‍മപ്പെടുത്തലാണ് യുഎന്നിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തും എന്ന ഭീഷണിയാണ് യൂറോപ്യന്‍ യൂണിയന്‍ നടത്തിയിരിക്കുന്നത്.

ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച കൂട്ടത്തില്‍ ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പ്രമുഖ മാധ്യമങ്ങളുടെ ജേര്‍ണലിസ്റ്റുകളും ഉണ്ട്.

ലൊക്കേഷന്‍ ഡാറ്റ ലൈവായി ഷെയര്‍ ചെയ്തത് സംബന്ധിച്ച് അക്കൗണ്ട് മരവിപ്പിക്കലുകള്‍ നടന്നിട്ടുള്ളത് എന്നാണ് ട്വിറ്റര്‍ മാനേജ്മെന്റിന്റെ വിശദീകരണം.

twitter