ട്വിറ്ററിന്റെ എതിരാളി ത്രെഡ്സ് 6 ന് എത്തും; പുതിയ പോരാട്ടത്തിനൊരുങ്ങി സക്കര്‍ബര്‍ഗും മസ്‌കും

മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്സ് എന്ന് പേരുള്ള ആപ്പ് ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്ന് പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഇത് ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

author-image
Priya
New Update
ട്വിറ്ററിന്റെ എതിരാളി ത്രെഡ്സ് 6 ന് എത്തും; പുതിയ പോരാട്ടത്തിനൊരുങ്ങി സക്കര്‍ബര്‍ഗും മസ്‌കും

സന്‍ഫ്രാന്‍സിസ്‌കോ: മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്സ് എന്ന് പേരുള്ള ആപ്പ് ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്ന് പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഇത് ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

മെറ്റ എഴുത്തിലൂടെ ആശയവിനിമയം നടത്താന്‍ വേണ്ടിയുള്ള ആപ്പ് എന്ന തരത്തിലാണ് ആപ്പിനെ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡ് ഉണ്ട് എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

നേരിട്ട് മറ്റൊരു പോരാട്ടത്തിന് കൂടിയാണ് സക്കര്‍ബര്‍ഗും മസ്‌കും തുടക്കമിടുന്നത്. ട്വിറ്ററില്‍ വന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.

പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇതോടെ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സിന് ഗുണകരമാവാനാണ് സാധ്യത.

നേരത്തെ ട്വിറ്ററുമായി മത്സരിക്കാന്‍ മാസ്റ്റഡണ്‍, ട്രംപിന്റെ ദി ട്രൂത്ത് പോലുള്ള പ്ലാറ്റ്ഫോമുകള്‍ രംഗത്ത് വന്നിരുന്നു. കൂടാതെ ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയും ബ്ലൂ സ്‌കൈ എന്ന പേരില്‍ ട്വിറ്ററിന്റെ എതിരാളിയെ അവതരിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ട്വിറ്ററിന് മുന്നിലെ വലിയ വെല്ലുവിളിയായിരിക്കും ത്രെഡ്സ് എന്നാണ് വിലയിരുത്തല്‍. കൂടാതെ വലിയൊരു ശതമാനം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെയും ആപ്പ് ലക്ഷ്യമിടുന്നുണ്ട്. മെറ്റ അതിന്റെ നിലവിലുള്ള പ്രൈവസി പോളിസ് തന്നെയാകും ഇവിടെയും ഫോളോ ചെയ്യുക.

twitter Threads