ഇഷ്ടാനുസരണം പാട്ടു കേള്‍ക്കാം!; സ്‌പോടിഫൈയില്‍ പുതിയ എഐ ഡിജെ

ഓരോരുത്തരുടെയും ഇഷ്ട്ടങ്ങള്‍ക്കനുസരിച്ച് എഐ തിരഞ്ഞെടുത്ത ഗാനങ്ങള്‍ നിര്‍ദേശിക്കുക മാത്രമല്ല, തമാശയില്‍ പൊതിഞ്ഞ അഭിപ്രായപ്രകടനങ്ങളും എഐ ഡിജെ നടത്തും.

author-image
Greeshma Rakesh
New Update
ഇഷ്ടാനുസരണം പാട്ടു കേള്‍ക്കാം!; സ്‌പോടിഫൈയില്‍ പുതിയ എഐ ഡിജെ

 

സ്പോട്ടിഫൈ 95 മില്യണ്‍ ഡോളറിന് വോയ്സ് എഐ കമ്പനിയായ സൊണാന്റിക്കിനെ വാങ്ങിയത് എന്തിനാണെന്നു എല്ലാവരും തിരക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്‌പോടിഫൈ തുറന്നവരോടു എഐ ഡിജെയായ 'എക്‌സ്' സംസാരിച്ചു.

വെറുടെ സംസാരിക്കുക മാത്രമല്ല പാട്ടിന്റെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞു ഉപഭോക്താക്കളെ അമ്പരപ്പിച്ചു.ഡിജെ എന്നാണ് പേരെങ്കിലും സ്‌പോട്ടിഫൈയിലെ പുതിയ കഥാപാത്രം യഥാര്‍ഥത്തില്‍ ആര്‍ജെ (റേഡിയോ ജോക്കി) ആണ്.

 

സാധാരണ റേഡിയോ ജോക്കി എല്ലാ ശ്രോതാക്കളോടുമായി സംസാരിക്കുമ്പോള്‍ സ്‌പോട്ടിഫൈയിലെ ഡിജെ ഓരോ ഉപയോക്താവിനോടുമാണു സംസാരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ട്ടങ്ങള്‍ക്കനുസരിച്ച് എഐ തിരഞ്ഞെടുത്ത ഗാനങ്ങള്‍ നിര്‍ദേശിക്കുക മാത്രമല്ല, തമാശയില്‍ പൊതിഞ്ഞ അഭിപ്രായപ്രകടനങ്ങളും എഐ ഡിജെ നടത്തും.

സ്‌പോട്ടിഫൈ പ്രീമിയം വരിക്കാരായ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് മൊബൈല്‍ ആപ്പില്‍ സേവനം ലഭിക്കുന്നത്. നിലവില്‍ 50 രാജ്യങ്ങളിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

Technology News AI DJ Spotify