കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ഫേസ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായപ്പോള്‍ ടെലഗ്രാമിലെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്.കുറച്ചു നേരം ആശയവിനിമയത്തിൽ ഫേസ്ബുക്കിന്‍റെ കോട്ടം ടെലഗ്രാം നേട്ടമാക്കി മാറ്റിയെന്നാണ് സി.ഇ.ഒ പാവേല്‍ ദുരോവ് അവകാശപ്പെടുന്നത്. ആശയവിമയത്തിൽ 7 മണിക്കൂർ അനുഭവപ്പെട്ട തടസം ഓരോ വ്യക്തികളെയെയും സ്ഥാപനങ്ങളെയും നല്ല രീതിയിൽ ബാധിച്ചു.അതിന്റെ മറ്റൊരു വശം നോക്കിയാൽ മെസേജിങ് ആപ്പായ ടെലഗ്രാമിന്‍റെ കാര്യത്തിൽ വന്ന മാറ്റമാണ്. പെട്ടെന്ന് ഇത്രയും പേര്‍ ഞങ്ങളുടെ പ്ലാറ്റ്ഫോമിലെക്കെത്തിയത് ടെലഗ്രാം ടീം സമര്‍ത്ഥമായി കൈകാര്യം ചെയ്തു എന്നതാണ്.
ടെലഗ്രാം 1 ബില്യണിലധികം ഡൗൺലോഡുകൾ നേടുകയും 500 ദശലക്ഷം സജീവ ഉപയോക്താക്കളെ കൂടെക്കൂട്ടുകയും ചെയ്തിട്ടുണ്ട്. വാട്സാപ്പ് പ്രവര്‍ത്തനരഹിതമായപ്പോള്‍ മറ്റൊരു മെസേജിങ് ആപ്പായ സിഗ്നലും ഉപയോക്താക്കളുടെ തിരക്കുണ്ടായിരുന്നു.എന്നാൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേ സമയം ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ തിരക്കുകൂട്ടുന്നതിനാൽ അമേരിക്കയിലെ ചില ഉപയോക്താക്കൾക്ക് പ്രവര്‍ത്തനത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ടുവെന്ന്' പാവേല്‍ പറഞ്ഞു.
വാട്സാപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ടെലഗ്രാമും സിഗ്നലും കുറച്ചുകൂടി സുരക്ഷിതമാണെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം.തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഫേസ്ബുക്കും അതിന് കീഴിലുള്ള വാട്സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്. അതുവഴി ടെലഗ്രാമിന്റെ സ്വീകാര്യത കൂടി എന്ന് ഉറപ്പിക്കാം.
ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമായത്. സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന ഫേസ്ബുക്കിന്റെ തന്നെ ട്വീറ്റ് വന്നതോടെയാണ് ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും പണിമുടക്കിയതാണെന്ന് വ്യക്തമായത്.ഇതിലൂടെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.