സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷൻ പുറത്തിറക്കി ടെക്നോ

ലെതർ ഡിസൈനുള്ള ഫോണിൽ ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ക്യാമറ മൊഡ്യൂളുമാണ് ഒരുക്കിയിരിക്കുന്നതെന്നു കമ്പനി പറയുന്നു.

author-image
Greeshma Rakesh
New Update
സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷൻ പുറത്തിറക്കി ടെക്നോ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 മൂൺ ദൗത്യത്തിന്റെ സ്മരണയ്ക്കായാണ് സ്പാര്‍ക് 10 പ്രോയുടെ ചാന്ദ്ര പര്യവേക്ഷണ എഡിഷൻ പുറത്തിറക്കി ടെക്നോ കമ്പനി. ലെതർ ഡിസൈനുള്ള ഫോണിൽ ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ക്യാമറ മൊഡ്യൂളുമാണ് ഒരുക്കിയിരിക്കുന്നതെന്നു കമ്പനി പറയുന്നു.11,999 രൂപയ്ക്കു 8GB+8GB റാമും 128GBറോമും ഉള്ള TECNO Spark 10 Pro മൂൺ എക്സ്പ്ലോറർ പതിപ്പ് ലഭിക്കും.

17.22cm (6.78”) ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 90Hzപുതുക്കൽ നിരക്ക്, 270Hzടച്ച് സാംപ്ലിംഗ് നിരക്ക്, 580 nitsപരമാവധി. തെളിച്ചം, ഇക്കോ-സിലിക്കൺ ലെതർ സംവിധാനവും ട്രിപ്പിൾ മാട്രിക്സ് മൂൺ ടൈപ്പ് ക്യാമറ ഡിസൈനുമാണ് സ്പാര്‍ക് 10 പ്രോയിലുള്ളത്.32MP AI സെൽഫി ക്യാമറ, ഡ്യുവൽ ഫ്ലാഷ് മുൻ ക്യാമറയും 50MP ഡ്യുവൽ ക്യാമറ, F1.6അപ്പേർച്ചർ, ഡ്യുവൽ ഫ്ലാഷ് പിന്‌ ക്യാമറയുമാണ് ഉള്ളത്.

മെമ്മറി, 8GB LPDDR4x + 8GB മെം ഫ്യൂഷൻ റാം, 128GB ഇന്റേണൽ സ്റ്റോറേജ്, വൺ ടിബി വരെ എസ്ഡി കാർഡ് സ്ലോട്ടിലൂടെ വർധിപ്പിക്കാം.
5000mAh ബാറ്ററി, 18W ഫ്ലാഷ് ചാർജർ, വെറും 40 മിനിറ്റിനുള്ളിൽ 50% ചാർജ്, 27 ദിവസം വരെ നീണ്ട സ്റ്റാൻഡ്ബൈയെന്നും കമ്പനി പറയുന്നു.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6 ആണ് ഒഎസ്.ഹീലിയോ G88ഗെയിം ടർബോ ഡ്യുവൽ എഞ്ചിനാണ് ഫോണിന്റെ മറ്റൊരു പ്രത്യകത.2023 സെപ്റ്റംബർ 7 മുതൽ പ്രീ-ബുക്കിങിനായി ലഭ്യമാകും. സെപ്റ്റംബർ 15 മുതൽ വിപണിയിലെത്തും.

smart phone Techno Spark 10 Pro Moon Explorer Ed Chaadrayaan-3