ഐഫോൺ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയർത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ അസംബ്ലി പ്ലാന്റുകളിലൊന്ന് നിർമ്മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. തമിഴ്നാട്ടിലെ ഹൊസൂരിലാണ് പ്ലാന്റ് നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് പ്ലാന്റ് ശക്തി പകരും. മാത്രമല്ല തമിഴ്നാട്ടിലെ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുമ്പോൾ, അത് കർണാടക പ്ലാന്റിന്റെ ഐഫോൺ ഉൽപ്പാദന നിരക്കിനെ മറികടക്കും.നിലവിൽ ചൈനയിൽ നിന്ന് മാറി ഇന്ത്യ, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള അസംബ്ലി, ഘടക നിർമ്മാണ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ.
അതെസമയം ആപ്പിൾ ഉൽപ്പന്നങ്ങളുടെ 100 റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. അതിന്റെ ഭാഗമായി, ആപ്പിൾ രാജ്യത്ത് രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു.എന്നാൽ മൂന്ന് സ്റ്റോറുകൾ കൂടി ഉടനെ പ്രവർത്തനം തുടങ്ങുമെന്നും ടാറ്റ അറിയിച്ചു.