തൊഴില്‍ മേഖലയിലേക്കുള്ള നിര്‍മിത ബുദ്ധിയുടെ കടന്നുവരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയെന്ന് പഠന റിപ്പോര്‍ട്ട്. 2030ഓടെ അമേരിക്കയില്‍ മാത്രം ഏകദേശം 12 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമായേക്കുമെന്ന് പഠനം പറയുന്നു. മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിട്യൂട്ട് എന്ന സ്ഥാപനം നടത്തിയ 'ജനറേറ്റീവ് ഐഎ ആന്‍ഡ് ദി ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക് ഇന്‍ അമേരിക്ക' എന്ന പഠനത്തിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്.
സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന ഡാറ്റ കളക്ഷന്‍, ഓഫീസ് ജോലികള്‍, കസ്റ്റമര്‍ സര്‍വീസുകള്‍ എന്നിങ്ങനെയുള്ള മേഖലകളിലാകും കൂടുതലും എ ഐ കടന്നുവരിക. അതിനാല്‍ തന്നെ തൊഴില്‍മേഖലയില്‍ പുരുഷന്മാരേക്കാള്‍ 21 ശതമാനം അധികം സ്ത്രീകള്‍ നിര്‍മിത ബുദ്ധിയുടെ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്.
പഠനം പ്രകാരം, ക്ലെര്‍ക്ക്, സെയില്‍സ്, അഡ്മിനിസ്‌ട്രേറ്റിവ് അസ്സിസ്റ്റന്റ്, ക്യാഷ്യര്‍ എന്നിവയെല്ലാം ഓട്ടോമാറ്റിക് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ അന്‍പതുപലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കും. കുറഞ്ഞ വേതനമുള്ള ജോലികള്‍ നോക്കുന്നവരാണ് കൂടുതലും ബാധിക്കപ്പെടുക. നിലവിലെ കണക്കനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ 22 ശതമാനം അധികമാണ് സ്ത്രീകള്‍. ഇത് കാര്യങ്ങളുടെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുന്നു.
അമേരിക്കയില്‍ തന്നെ നടന്ന കെനാന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്രൈവറ്റ് എന്റര്‍പ്രൈസിന്റെ പഠനമനുസരിച്ച് 58.87 ദശലക്ഷം സ്ത്രീകള്‍ ജോലി നോക്കുന്നത് ഐഎയുടെ ഭീഷണി നേരിടുന്ന തൊഴില്‍ മേഖലകളിലാണ്. അതേസമയം പുരുഷന്മാരുടേത് 48.62 ദശലക്ഷമാണ്. ഇതിനെ മുന്‍നിര്‍ത്തി തൊഴിലാളികള്‍ അവരുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു. അതേസമയം, പുതിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">