ജലസംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യയുമായി സ്മാര്‍ട്ടര്‍ഹോംസ് ടെക്‌നോളജീസ്

ജലസംരക്ഷണ സാങ്കേതികവിദ്യയുമായി സ്മാര്‍ട്ടര്‍ഹോംസ് ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു.

author-image
anu
New Update
ജലസംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യയുമായി സ്മാര്‍ട്ടര്‍ഹോംസ് ടെക്‌നോളജീസ്

 

കൊച്ചി: ജലസംരക്ഷണ സാങ്കേതികവിദ്യയുമായി സ്മാര്‍ട്ടര്‍ഹോംസ് ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു. സ്മാര്‍ട്ട് വാട്ടര്‍ മീറ്ററിംഗ് ടെക്നോളജി കമ്പനിയായ സ്മാര്‍ട്ടര്‍ഹോംസ് ടെക്നോളജീസ് കൊച്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

സ്മാര്‍ട്ടര്‍ഹോംസിന്റെ ഐ.ഒ.ടി അധിഷ്ഠിത വാട്ടര്‍മീറ്ററായ 'വാട്ടര്‍ഓണ്‍' ബഹുനില അപ്പാര്‍ട്ട്മെന്റുകളില്‍ വെള്ളം പാഴാകുന്നത് 35 ശതമാനം വരെ കുറയ്ക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ജലസംരക്ഷണത്തിന് മുതല്‍ക്കൂട്ടാകുന്ന 'വാട്ടര്‍ഓണ്‍' ഉപഭോഗ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കൃത്യമായ വാട്ടര്‍ ബില്ലിംഗും സാധ്യമാക്കും.

ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൊച്ചിയിലെ തുടക്കം ആവേശം പകരുന്നതാണെന്ന് സ്മാര്‍ട്ടര്‍ഹോംസ് സി.ഒ.ഒ ജിതേന്ദര്‍ തിര്വാനി പറഞ്ഞു.

Latest News Technology News smarterhomes technologies