ഒരാൾക്ക് പരമാവധി നാല് സിം കാർഡ് മാത്രം; പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ

വ്യക്തികൾക്ക് അനുവദിക്കുന്ന സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം.

author-image
Lekshmi
New Update
ഒരാൾക്ക് പരമാവധി നാല് സിം കാർഡ് മാത്രം; പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ

ന്യൂഡൽഹി: വ്യക്തികൾക്ക് അനുവദിക്കുന്ന സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം.ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്നത് നാല് സിം കാർഡ് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.

പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരും.നിലവിൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവർക്ക് 9 സിം വരെ എടുക്കാം.ഈ സംസ്ഥാനങ്ങളിൽ 6 ആണ് പരിധി. ഒമ്പതിൽ കൂടുതലുള്ളവർ അവ സറണ്ടർ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനും 2 ലക്ഷം രൂപ പിഴ ചുമത്താനും നിയമം.

government sim card