മുംബൈ: സാംസങ് ഇലക്ട്രോണിക്‌സിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്‌ഫോണുകളായ ഗാലക്‌സി എസ് 24 സീരീസ് കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ഒട്ടേറെ എ.ഐ സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്. ഗൂഗിള്‍ ക്ലൗഡിന്റെ ജനറേറ്റീവ് എ.ഐ സാങ്കേതിക വിദ്യകള്‍ ഫോണുകളില്‍ ലഭ്യമാക്കുന്നതിനായി സാംസങും ഗൂഗിള്‍ ക്ലൗഡും തമ്മില്‍ കൈകോര്‍ക്കും.
ഗൂഗിളിന്റെ എ.ഐ പ്ലാറ്റ്‌ഫോമായ വെര്‍ട്ടെക്‌സ് എ.ഐ വഴി സാംസങ് ഗാലക്‌സി എസ്24 സീരീസ് ഉപഭോക്താക്കള്‍ക്ക് എഐ മോഡലുകളായ ജെമിനി ഇമേജന്‍ 2 എന്നിവ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. ഈ എഐ മോഡലുകള്‍ വിന്യസിക്കുന്ന ആദ്യ ഗൂഗിള്‍ ക്ലൗഡ് പങ്കാളിയാണ് സാംസങ്.
മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ഒടുവിലാണ് ഗൂഗിള്‍ ക്ലൗഡും സാംസങും ജെമിനി അടിസ്ഥാനമാക്കിയുള്ള എ.ഐ അനുഭവം ഗാലക്‌സിയില്‍ അവതരിപ്പിക്കുന്നതെന്ന് സാംസങ് ഇലക്ട്രോണിക്‌സ് സോഫ്റ്റ് വെയര്‍ ഓഫീസ് ഓഫ് മൊബൈല്‍ ക്ലൗഡ് ആന്റ് സാംസങ് ടീംസ് മേധാവിയും കോര്‍പ്പറേറ്റ് ഇവിപിയുമായ ജങ്യുന്‍ യൂന്‍ പറഞ്ഞു.