കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു ഗാലക്‌സി എം13 സാംസങ് പുറത്തിറക്കിയത്. ഉപഭോക്താക്കളുടെ ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്‌ഫോണാണ് ഇത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ സ്മാര്‍ട്‌ഫോണിന്റെ വില കുറച്ചിരിക്കുകയാണ് കമ്പനി. രണ്ട് സ്റ്റേറേജുകളിലെത്തുന്ന ഫോണിന്റെ വിലയില്‍ 1000 രൂപയാണ് കുറവു വരുത്തിയത്.
നിലവില്‍ ഫോണിന്റെ 4 ജിബി മോഡലിവു 10,999 രൂപയും 6 ജിബി മോഡലിനു 12999 രൂപയുമാണ് വില. ഇതിനുപുറമെ സാംസങ് ആപ്പിലെ വെല്‍കം ഓഫറിലൂടെ 2000 രൂപ കിഴിവും കാര്‍ഡ് ഓഫര്‍ പ്രകാരം 10 ശതമാനം ക്യാഷ്ബാകും ലഭിക്കും.1080 x 2408 പിക്‌സല്‍ റെസല്യൂഷനുള്ള 6.6 ഇഞ്ച് ( 16.76 സെന്റീമീറ്റര്‍) ഡിസ്‌പ്ലേയാണ് ഫോണില്‍ വരുന്നത്.
Exynos 850 (8nm) ഉപയോഗിച്ച് പവര്‍ ചെയ്യുന്നു. മുന്‍വശത്ത് 8 എംപി ക്യാമറയും പിന്‍വശത്ത് f/1.8 അപ്പേര്‍ച്ചറുള്ള 50MP പ്രൈമറി ക്യാമറയും, f/2.2 അപ്പേര്‍ച്ചറുള്ള 5MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും, f/2.4 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് ക്യാമറയും ഉള്‍പ്പെടുന്നു.
15W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിനു കരുത്ത് പകരുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജും 6 ജിബി റാമും 128 ജിബി സ്റ്റോറേജും. കൂടാതെ, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.