വിപണിയില്‍ കിടപിടിക്കാന്‍ സാംസങിന്റെ സാംസങ് ഗാലക്സി എസ്9, എസ്9+ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിച്ചു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ സാംസങ് ഈ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഇതിനകം തന്നെ പ്രീബുക്കിങ് ഏര്‍പ്പെടുത്തി കഴിഞ്ഞു. 2,000 രൂപ അഡ്വാന്‍സായി നല്‍കി ബുക്കിങ് നടത്താവുന്നതാണ്. 60,000 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിച്ചിരിക്കുന്നത്.
5.8 ക്യൂഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 4GB റാം, 64GB സ്റ്റോറേജ്, 12MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, ഗാലക്‌സി എന്നിവയാണ് ഗാലക്‌സി എസ്9 ന്റെ സവിശേഷതകള്‍
സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6.2 ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, 6GB റാം, 64GB സ്റ്റോറേജ്, 12MP ഡ്യുവല്‍ റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് എസ്9+ സവിശേഷതകള്‍