6000 എംഎഎച്ച് ബാറ്ററിയും 50എംപി ക്യാമറയുമൊക്കെയായി 'മോണ്‍സ്റ്റര്‍' എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്‌സി എം34 (Galaxy M34) ജൂലൈ 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കും.മുന്‍ഗാമിയായ ഗ്യാലക്‌സി എം33യുടെ ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വരാനിരിക്കുന്ന ഫോണിന് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് (sAMOLED) സ്‌ക്രീന്‍ ഉണ്ടായിരിക്കും.ഒരു എം സീരീസ് ഫോണിനു ഇതാദ്യമായാണ് ഈ ഡിസ്‌പ്ലേ നല്‍കുന്നത്.
നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ 'വിഷന്‍ ബൂസ്റ്റര്‍' എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP പ്രൈമറി ക്യാമറയാണ് ഗ്യാലക്‌സി എം 34ല്‍ അവതരിപ്പിക്കുന്നത്.
ഒറ്റ ഷോട്ടില്‍ 4 ഫോട്ടോകളും 4 വിഡിയോകളും പകര്‍ത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോണ്‍സ്റ്റര്‍ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെന്‍സ് ഇഫക്റ്റുകളുള്ള ഒരു ഫണ്‍ മോഡും ഇതിലുണ്ടത്രെ. കൂടാതെ സാംസങിന്റെ മുന്‍നിര സീരീസില്‍ നിന്നുള്ള 'നൈറ്റ്ഗ്രാഫി' ഫീച്ചറും ഇതില്‍ വരുന്നു.
ഔദ്യോഗിക പോസ്റ്റര്‍ ഫോണിന്റെ നീല, പര്‍പ്പിള്‍, പര്‍പ്പിള്‍ എന്നീ നിറങ്ങള്‍ പരിചയപ്പെടുത്തുന്നു. പ്രധായ ക്യാമറ പാനലില്‍ രണ്ടിന് പകരം മൂന്ന് ക്യാമറകള്‍ ഉണ്ടാകും. മുന്‍ ക്യാമറ വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചിനുള്ളിലായിരിക്കും.
ഗ്യാലക്‌സി എം34 ന്റെ വില ഏകദേശം 20,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണിലൂടെയായിരിക്കും ഫോണ്‍ വിപണിയിലെത്തുക.