മൊബൈല്‍ ഫോണ്‍ മേഖലയില്‍ പുത്തന്‍ വിപ്ലവം. മൊബൈല്‍ വിപണിയിലെ വമ്പന്മാരായ സാംസങാണ് പുടിയ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളിലെ ഫിംഗര്‍പ്രിന്റ് സ്‌കാനിംഗിലൂടെ ശരീര താപനില നോക്കി ആളെ തിരിച്ചറിയാന്‍ കഴിയുന്ന വിദ്യയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഉത്സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററിലെ സാംസങ് ഡിസ്പ്ലേ വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് വിരല്‍ പതിപ്പിക്കുമ്പോള്‍ ശരീരതാപനിലയും പ്രഷറും വരെ റീഡ് ചെയ്യുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതിയ ഫ്‌ലെക്‌സിബിള്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറിന്‌റെ പ്രത്യേകത വിരലമര്‍ത്തുമ്പോള്‍ ശരീരതാപനിലയും നമ്മള്‍ പ്രയോഗിക്കുന്ന മര്‍ദവും തിരിച്ചറിഞ്ഞ് കൈരേഖ മനുഷ്യരുടേത് തന്നെയെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്നതാണ്. അതിനാല്‍, കൃത്രിമ ഫിംഗര്‍പ്രിന്റുകള്‍ ഈ സെന്‍സറുകളില്‍ പിടിക്കപ്പെടും.
വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് വീണ്ടും സാംസങ്
മൊബൈല്‍ ഫോണ്‍ മേഖലയില്‍ പുത്തന്‍ വിപ്ലവം. മൊബൈല്‍ വിപണിയിലെ വമ്പന്മാരായ സാംസങാണ് പുടിയ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്.
New Update