ന്യൂഡല്‍ഹി: ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരികെ എത്തുന്നു. ഒപ്പം മൂന്ന് പുതിയ ഡയറക്ടര്‍മാരും ബോര്‍ഡിന്റെ ഭാഗമാവുമെന്ന് കമ്പനി അറിയിച്ചു.
സാം ഓള്‍ട്ട്മാനെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിയമ സ്ഥാപനമായ വില്‍മര്‍ഹെയില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഒപ്പം കമ്പനിയുടെ ഭരണ നിയമങ്ങളും നയങ്ങളും പരിഷ്‌കരിക്കുകയും ചെയ്തു. പുതിയ ബോര്‍ഡ് അംഗങ്ങള്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
ഓള്‍ട്ട്മാനെ കൂടാതെ, ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സിഇഒ ആയിരുന്ന സ്യൂ ഡെസ്മണ്ട്-ഹെല്‍മന്‍, സോണി എന്റര്‍ടെയ്ന്‍മെന്റ് മുന്‍ പ്രസിഡന്റ് നിക്കോള്‍ സെലിഗ്മന്‍, ഇന്‍സ്റ്റാകാര്‍ട്ട് സിഇഒ ഫിജി സിമോ എന്നിവരാണ് ഓപ്പണ്‍ എഐ ബോര്‍ഡിലെത്തുന്ന പുതിയ അംഗങ്ങള്‍.
ഓപ്പണ്‍ എഐയുടെ ധനകാര്യം, ഉല്പന്നങ്ങളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നല്ല ഓള്‍ട്ട്മാനെ പുറത്താക്കിയത് എന്ന് വില്‍മര്‍ഹെയ്ല്‍ അന്വേഷണത്തില്‍ കണ്ടെത്തി. മുന്‍ ബോര്‍ഡ് അംഗങ്ങളും ഓള്‍ട്ട്മാനും തമ്മിലുള്ള ബന്ധവും വിശ്വാസ്യതയും തകര്‍ന്നതാണെന്നുമാണ് വില്‍മര്‍ഹെയ്ലിന്റെ കണ്ടെത്തല്‍.