5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കേരളത്തില്‍ എത്തിച്ച് റിലയന്‍സ് ജിയോ

സംരംഭങ്ങള്‍ക്ക് അനുയോജ്യമായ 26 ജിഗാഹെര്‍ട്സ് എംഎം വേവ് ഫ്രീക്വന്‍സി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ഉപയോക്താക്കള്‍ക്ക് ലഭ്യമാവും.

author-image
Greeshma Rakesh
New Update
5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കേരളത്തില്‍ എത്തിച്ച് റിലയന്‍സ് ജിയോ

 

 

കൊച്ചി:കേരളത്തിലേക്ക് എംഎംവേവ് (mmWave) സാങ്കേതികവിദ്യയിലൂടെയുള്ള 5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിച്ച് റിലയന്‍സ് ജിയോ. സംരംഭങ്ങള്‍ക്ക് അനുയോജ്യമായ 26 ജിഗാഹെര്‍ട്സ് എംഎം വേവ് ഫ്രീക്വന്‍സി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ഉപയോക്താക്കള്‍ക്ക് ലഭ്യമാവും.

 

എഫ്ഡബ്ല്യുഎയിലെ 5ജി എംഎം വേവ് ജിഗാബൈറ്റ് വേഗത വയര്‍ലെസ് ആയി നല്‍കും. ഇത് ഫൈബര്‍ കണക്ഷനുകളുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു.എംഎംവേവ് സാങ്കേതികവിദ്യയുള്ള ഫിക്സഡ് വയര്‍ലെസ് ആക്സസ് (എണഅ) മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ ഫൈബര്‍ ടു ഹോം (എഠഠഒ) ന് പകരമായി അത് ഉപയോഗപ്പെടുത്താം.

 

കേബിള്‍, ഫൈബര്‍ കണക്ഷനുകള്‍ പോലുള്ള പരമ്പരാഗത ഫിക്സഡ് വയേര്‍ഡ് രീതികള്‍ക്ക് ബദലാണ് ചെലവ് കുറഞ്ഞ ഫിക്സഡ് വയര്‍ലെസ് ആക്സസ് (FWA). ഇതിന്റെ ഭാഗമായാണ് ജിയോയുടെ 4ജി, 5ജി നെറ്റ്വര്‍ക്കുകളുടെ മികവ് പ്രയോജനപ്പെടുത്തി കണക്റ്റിവിറ്റി മാനദണ്ഡങ്ങള്‍ക്ക് മുമ്പ് സങ്കല്‍പ്പിക്കാനാവാത്ത കാര്യക്ഷമതയും പ്രായോഗികതയും ഉറപ്പാക്കാന്‍ എഫ്ഡബ്ള്യുഎ നവീകരിച്ചിരിക്കുന്നത്.

 

കൂടുതല്‍ ഡേറ്റ ആവശ്യങ്ങളും പരിമിതമായ ഫൈബര്‍ കണക്റ്റിവിറ്റിയും ഉള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും ഫൈബര്‍ കണക്ഷന്‍ ബുദ്ധിമുട്ടായ തിരക്കേറിയ പ്രദേശങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യ ഏറെ സഹായകരമാകും. സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, ഷോപ്പിംഗ് സ്ട്രീറ്റുകള്‍ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങള്‍ക്കും ഇത് അനുയോജ്യമാണ്.

 

ഈ 5G നെറ്റ്വര്‍ക്കുകള്‍ 26 GHz ഫ്രീക്വന്‍സികളിലാണ് പ്രവര്‍ത്തിക്കുക. ഇത് വേഗത്തിലുള്ള ഡാറ്റയും കുറഞ്ഞ ലേറ്റന്‍സിയും നല്‍കുന്നു. mmWave ബാന്‍ഡുകള്‍ 6 GHz 5G-യേക്കാള്‍ പത്തിരട്ടി ബാന്‍ഡ്വിഡ്ത്ത് നല്‍കുന്നു, ഇത് കൂടുതല്‍ കണക്ഷനുകളും ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന ഡാറ്റ നിരക്കും അനുവദിക്കുന്നു.

reliance jio kerala technology MM Wave Tech 5G Network