റിലയന്‍സ്- ആമസോണ്‍ യുദ്ധം പുതിയ തലങ്ങളിലേക്ക്. ഫ്യൂച്ചര്‍ ഇടപാട് കോടതിയിലാണെങ്കിലും അംബാനി ഇടനിലക്കാരെ കൂട്ടുപിടിച്ചു ഫ്യൂച്ചര്‍ ഔട്ട്ലെറ്റുകള്‍ സ്വന്തമാക്കാന്‍ തുടങ്ങിയത് ജെഫ് ബെസോസിന് വലിയ തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിന് ലോക കോടീശ്വരന്‍മാര്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്. ഈയാഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്, മാധ്യമ അവകാശങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
ഇതാദ്യമയി സംപ്രേക്ഷണ ആവകാശങ്ങള്‍ ടെലിവിഷനും, ഓണ്‍ലൈനുമായി വെവേറെ നല്‍കാനാണു തീരുമാനം. ഇതോടെയാണ് ആമസോണും, അവരുടെ പ്രൈം വീഡിയോസും കളത്തിലെത്തിയത്. ഏറ്റുമുട്ടലും, സംപ്രേക്ഷണ അവകാശങ്ങള്‍ സ്വന്തമാക്കുന്ന തുകയുമെല്ലാം കാണികള്‍ക്കും നിര്‍ണായകമാകും. ഈ നിരക്കുകള്‍ അനുസരിച്ച് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗ നിരക്കുകളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
2023 നും 2027 നും ഇടയില്‍ ഡസന്‍ കണക്കിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണിക്കാനുള്ള അവകാശങ്ങളാണ് വിജയികള്‍ നേടുക. വിവിധ പ്രദേശങ്ങളില്‍ തത്സമയ സ്ട്രീമിങ്ങിനും പ്രക്ഷേപണത്തിനുമുള്ള വിജയികളെ തീരുമാനിക്കുന്നതിനുള്ള പ്രത്യേക ലേലങ്ങള്‍ നടക്കും. നാഷണല്‍ ഫുട്ബോള്‍ ലീഗ് ഓണ്‍ലൈനില്‍ കാണിക്കുന്നതിനുള്ള അവകാശങ്ങള്‍ക്കായി ആമസോണ്‍ പ്രതിവര്‍ഷം ഏകദേശം 100 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രധാന വാരാന്ത്യ ഗെയിമുകളേക്കാള്‍ വ്യാഴാഴ്ച രാത്രി ഗെയിമുകള്‍ക്കു വേണ്ടിയാണ്.