കോടികൾ ചിലവാക്കി രാഷ്ട്രീയ പാർട്ടികളുടെ പരസ്യ പ്രചാരണം; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ

ന്യൂ ഡൽഹി: ഇക്കഴിഞ്ഞ രണ്ടു വർഷക്കാലത്ത് രാഷ്ട്രീയ പരസ്യ പ്രചാരണങ്ങൾക്കായി പാർട്ടികൾ വാരിയെറിഞ്ഞത് കോടികൾ. ഗൂഗിള്‍, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടു. ഇത്തരത്തിൽ 59.5 കോടിയിലേറെ രൂപയാണ് പാർട്ടികൾ വാരിയെറിഞ്ഞത്. സുതാര്യതാ റിപ്പോര്‍ട്ടില്‍ ആണ് ഗൂഗിൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപിയാണ്.

New Update
കോടികൾ ചിലവാക്കി രാഷ്ട്രീയ പാർട്ടികളുടെ പരസ്യ പ്രചാരണം; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ

ന്യൂ ഡൽഹി: ഇക്കഴിഞ്ഞ രണ്ടു വർഷക്കാലത്ത് രാഷ്ട്രീയ പരസ്യ പ്രചാരണങ്ങൾക്കായി പാർട്ടികൾ വാരിയെറിഞ്ഞത് കോടികൾ.

ഗൂഗിള്‍, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടു. ഇത്തരത്തിൽ 59.5 കോടിയിലേറെ രൂപയാണ് പാർട്ടികൾ വാരിയെറിഞ്ഞത്.

സുതാര്യതാ റിപ്പോര്‍ട്ടില്‍ ആണ് ഗൂഗിൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപിയാണ്.

17 കോടിയിലേറെ രൂപയാണ് ബിജെപി ചിലവാക്കിയത്. കോണ്‍ഗ്രസ്. 2.93 കോടിയിലേറെ രൂപയാണ് കോണ്‍ഗ്രസ് ചിലവാക്കിയിട്ടുള്ളത്.

സിപിഎം പട്ടികയിൽ 22ആം സ്ഥാനത്താണ്. 1,094750 രൂപയാണ് ചിലവാക്കിയത്.

24.23 കോടിരൂപ പൊടിപൊടിച്ച തമിഴ്‌നാടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

technology