ഡല്‍ഹി: യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2026-27 -ഓടെ പ്രതിദിനം ഒരു ബില്യണ്‍ (100 കോടി) ഇടപാടുകള്‍ എന്ന നിലയിലേക്ക് എത്തും.
PwC ഇന്ത്യ 'ദി ഇന്ത്യന്‍ പേയ്മെന്റ് ഹാന്‍ഡ്ബുക്ക് - 2022-27' എന്ന തലക്കെട്ടില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതില്‍ യുപിഐ മുഖ്യപങ്കു വഹിച്ചിട്ടുണ്ട് .
2022-23 സമയത്തെ റിട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും നേടിയാണ് റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റ് ലാന്‍ഡ്സ്‌കേപ്പില്‍ യുപിഐ തന്റെതായ ഇടം നേടാന്‍ ഇനി അധിക സമയം വേണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇടപാടിന്റെ 90 ശതമാനവും യുപിഐ സ്വന്തമാക്കും. ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ക്കറ്റിന്റെ സ്ഥിരമായ വളര്‍ച്ചയ്ക്കാണ് രാജ്യം സാക്ഷിയാകുന്നത്.
യുപിഐ മുഖേന നടക്കുന്ന ഇടപാടുകളുടെ അടിസ്ഥാനത്തില്‍ 50 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) ആണ് നേടിയിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
2022-23 സാമ്പത്തിക വര്‍ഷത്തിലെ 103 ബില്യണില്‍ നിന്ന് 2026-27 ആകുമ്പോഴേക്കും 411 ബില്യണായി ഇടപാടുകള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2022-23 ലെ 83.71 ബില്യണില്‍ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യണ്‍ ഇടപാടുകളായി യുപിഐ ഇടപാടുകള്‍ വര്‍ധിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">