ഓപ്പോയുടെ പുതിയ സ്മാര്‍ട്ഫോണായ ഓപ്പോ A3s ഇന്ത്യയില്‍ അവതരിപ്പിച്ചു. 2 ജിബി റാം 16 ജിബി മെമ്മറിയുമായാണ് ഓപ്പോ A3 എത്തുന്നത്.
പിറകിലെ ഇരട്ട ക്യാമറകള്‍, സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ, 4230 mAh ബാറ്ററി, ഒക്ടാകോര്‍ Snapdragon 450 പ്രൊസസര്‍, ഓപ്പോ AI ബ്യുട്ടി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 10999 രൂപയാണ് വില.
ഈ വിലയില്‍ 13 മെഗാപിക്സല്‍, 2 മെഗാ പിക്സല്‍ എന്നീ ഇരട്ട ക്യാമറകള്‍, ഒപ്പം 8 മെഗാപിക്സല്‍ മുന്‍ക്യാമറ എന്നിവ ലഭ്യമാകുന്ന സൗത്ത് ഏഷ്യന്‍ വിപണിയിലെ തങ്ങളുടെ ആദ്യ ഫോണാണിതെന്ന് ഓപ്പോ പറയുന്നു. 6.2 ഇഞ്ച് ഡിസ്പ്ലേ വരുന്നതും നോച്ചും 88.8 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതവും എടുത്തുപറയേണ്ട സവിശേഷതകളാണ്.
ഡ്യുവല്‍ സിം, ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ അടിസ്ഥാനമായ ColorOS 5.1, വലിയ 6.2 ഇഞ്ച് എച്ച്ഡി+ 720×1520 പിക്സല്‍ സൂപ്പര്‍ ഫുള്‍സ്‌ക്രീന്‍ ഡിസ്പ്ലെ, 1.8 ജിഗാഹെര്‍ഡ്സ് ക്ലോക്ക് സ്പീഡ്, 2 ജിബി റാം, ഒക്ട കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, രണ്ട് മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എല്‍ഇഡി ഫ്ളാഷ് എന്നിവയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ് പിറകിലും സെല്‍ഫിക്ക് വേണ്ടി AI മുന്‍ വശത്തും ഉണ്ട്.
16 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലീകരിക്കാനുള്ള സൗകര്യം, കണക്ടിവിറ്റിക്ക് 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നീ സൗകര്യങ്ങളുമുണ്ട്.