അടുത്തിടെ ആകര്‍ഷകമായ അപ്ഡേറ്റുകളുമായി എത്തിയ കുറ്റിപെന്‍സിലിനെ കാണ്‍മാനില്ല. മലയാളം ടൈപ്പിങ്ങിന് ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് കുറ്റിപെന്‍സിലിനെയാണ്.ഈയടുത്തിടെയാണ് ഡാര്‍ക്ക് മോഡ് സെറ്റിങ്സ് കുറ്റിപ്പെന്‍സില്‍ അപ്ഡേറ്റ് ചെയ്തത്.യൂസര്‍ ഫ്രണ്ട്ലിയായതിനാല്‍ മിക്ക മലയാളം കണ്ടന്റ് റൈറ്റേഴ്സ് ആശ്രയിച്ചിരുന്നത് ഈ സംവിധാനമാണ്.
അക്കൗണ്ട് സസ്പെന്‍ഡഡ് എന്നാണ് സെര്‍ച്ച് റിസള്‍ട്ടില്‍ കാണിക്കുന്നത്.പിഡിഎഫ് ഫയലുകളിലെയും ഇമേജുകളിലെയും മലയാളം കണ്ടന്റ് , ടെക്സ്റ്റ് ആക്കി മാറ്റാനുള്ള യൂട്ടിലിറ്റിയാണ് കുറ്റിപെന്‍സില്‍. കൂടാതെ ഇന്‍സ്ക്രിപ്റ്റ് മലയാളം , മംഗ്ലീഷ് ടൈപ്പിങ്ങിനും ഇത് ഉപയോഗിക്കാറുണ്ട്.പെട്ടെന്ന് വേഡ് കൗണ്ട് കണ്ടെത്താന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
മലയാളം ഹാന്‍ഡ്റൈറ്റിങും ഫാന്‍സി ഫോണ്ടും ടെക്സറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ പറ്റില്ല. ഉപയോക്താക്കളുടെ പിഡിഎഫ് ഫയലോ ഇമേജ് ഫയലോ സെലക്ട് ചെയ്തു കൊടുത്താൽ, കുറച്ചു സമയത്തിനുള്ളിൽ അതു ടെക്സ്റ്റ് ആക്കി മാറ്റിതരും എന്നിവയും കുറ്റിപ്പെന്‍സിലിന്‍റെ പ്രത്യേകതയാണ്.
ടൈപ്പ് ചെയ്ത മലയാളം അക്ഷരങ്ങൾ എംഎല്‍ /എഫ്എംഎല്‍ സീരിസുകളിലേക്കും‚ എംഎല്‍ /എഫ്എംഎല്‍ സീരിസുകളിൽ നിന്ന് യൂണികോഡിലേക്കും കണ്‍വെര്‍ട്ട് ചെയ്യാന്‍ കുറ്റിപെൻസിൽ സഹായിക്കുന്നുണ്ട്.അഞ്ച് മലയാളം കീബോർഡ് ലേഔട്ടുകളായിരുന്നു അതില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.