ബുള്ളറ്റ് വയര്‍ലെസ് ഹെഡ്സെറ്റുമായി വണ്‍പ്ലസ്

വയര്‍ലെസ് ഹെഡ്സെറ്റുമായി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ്. ആപ്പിള്‍ എയര്‍പോഡുമായി മത്സരിക്കുന്ന മോഡലാണ് എന്നാണ് കമ്ബനിയുടെ വാദം. കഴുത്തില്‍ ചുറ്റി നടക്കാവുന്ന രീതിയിലാണ് നിര്‍മാണം. രണ്ട് ഇയര്‍ ബഡുകളെയും ഒറ്റ വയറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല വെതര്‍ റെസിറ്റന്‍ഡുമാണ് ഹെഡ്സെറ്റ്.

author-image
Abhirami Sajikumar
New Update
ബുള്ളറ്റ് വയര്‍ലെസ് ഹെഡ്സെറ്റുമായി വണ്‍പ്ലസ്

 വയര്‍ലെസ് ഹെഡ്സെറ്റുമായി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ്. ആപ്പിള്‍ എയര്‍പോഡുമായി മത്സരിക്കുന്ന  മോഡലാണ്  എന്നാണ് കമ്ബനിയുടെ വാദം. കഴുത്തില്‍ ചുറ്റി നടക്കാവുന്ന രീതിയിലാണ് നിര്‍മാണം. രണ്ട് ഇയര്‍ ബഡുകളെയും ഒറ്റ വയറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല വെതര്‍ റെസിറ്റന്‍ഡുമാണ് ഹെഡ്സെറ്റ്.

ഈ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയാണ്. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 5 മണിക്കൂറോളം പാട്ടുകേള്‍ക്കാന്‍ കഴിയും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ പ്ലേബാക്ക് സമയവും കമ്ബനി വാഗ്ദാനം ചെയ്യുന്നു. 69 ഡോളറാണ് (4,700 രൂപ) അമേരിക്കയിലെ വില. ഇന്ത്യയിലെ വില എത്രയാകുമെന്നോ, എന്ന് പുറത്തിറങ്ങുമെന്നോ കമ്ബനി ഇതുവരെ അറിയിച്ചിട്ടില്ല. വണ്‍പ്ലസ് 6 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന വേളയില്‍ ഒരുപക്ഷേ വയര്‍ലെസ് ഹെഡ്സെറ്റിന്‍റെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടായേക്കും.

സവിശേഷതകള്‍ :-

ബ്ലൂടൂത്ത് 4.1  കണക്ടീവിറ്റിയാണ് ഈ മോഡലിലുള്ളത്. ബ്ലൂടൂത്ത് കണക്ഷനിലൂടെ ഹൈ ക്വാളിറ്റി ശബ്ദാനുഭവം നല്‍കാനായി ക്വാല്‍കോം ആപ്ടെക്സ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. ശബ്ദത്തെ നിയന്ത്രിക്കാനായി വണ്‍പ്ലസിന്‍റെ തന്നെ എനര്‍ജി ട്യൂബ് ടെക്നോളജിയും ഒപ്പമുണ്ട്. നോണ്‍ മെറ്റാലിക് മിനറലും, ഒപ്പം സിലിക്കാ ജെല്ലും ഉപയോഗിച്ചാണ് എനര്‍ജി ട്യൂബ് നിര്‍മിച്ചിരിക്കുന്നത്.

മാഗ്നെറ്റിക് സ്വിച്ച്‌ സംവിധാനമാണ് മറ്റൊരു പ്രത്യേകത. അതായത് പാട്ടുകേള്‍ക്കുകയായിരുന്ന നിങ്ങള്‍ക്ക് അത് നിര്‍ത്തണമെന്നിരിക്കട്ടെ, രണ്ട് ചെവിയില്‍ നിന്നും ഹെഡ്സെറ്റിനെ എടുത്തുമാറ്റിയാല്‍ മതിയാകും. രണ്ട് ഇയര്‍ ബഡിന്‍റെയും പിന്നിലുള്ള മാഗ്നെറ്റുകള്‍ തമ്മില്‍ ബന്ധപ്പെടുകയും പൌസ് ബട്ടണായി പ്രവര്‍ത്തിക്കുകയും ചെയ്യും. വേര്‍പെടുത്തിയാല്‍ വീണ്ടും പാട്ട് കേള്‍ക്കാം. നെക്ക് ബാന്‍ഡില്‍ പവര്‍ ബട്ടണും പെയറിംഗ് ബട്ടണും ഉണ്ട്. വോയിസ് അസിസ്റ്റന്‍സിനായി ഗൂഗിള്‍ അസിസ്റ്റന്‍ഡ് സപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

oneplus