വിപണി കീഴടക്കാന്‍ വൺപ്ലസ് 6 അവതരിച്ചു

വിപണി കീഴടക്കാന്‍ വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണ്‍ അവതരിച്ചു. ഇന്നലെ രാത്രി ലണ്ടനില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു വണ്‍പ്ലസ് 6 അവതരിച്ചത്. ഇന്ത്യയിലെ അവതരണവും ഇന്നു തന്നെ നടക്കും. ആമസോണ്‍ വഴിയാണ് വില്പനയൊരുക്കിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാ

author-image
Anju N P
New Update
വിപണി കീഴടക്കാന്‍ വൺപ്ലസ് 6 അവതരിച്ചു

വിപണി കീഴടക്കാന്‍ വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണ്‍ അവതരിച്ചു. ഇന്നലെ രാത്രി ലണ്ടനില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു വണ്‍പ്ലസ് 6 അവതരിച്ചത്. ഇന്ത്യയിലെ അവതരണവും ഇന്നു തന്നെ നടക്കും. ആമസോണ്‍ വഴിയാണ് വില്പനയൊരുക്കിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് നിറങ്ങളിലാണ് വണ്‍പ്ലസ് 6 ലഭ്യമാകുക. 6GB, 8GB റാം വകഭേദങ്ങളിലാണ് ഫോണ്‍ അവതരിച്ചിരിക്കുന്നത്. 35,000 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്.

6.28 ഇഞ്ച് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഓക്ട-കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6GB/8GB റാം, 64GB/128GB സ്റ്റോറേജ്, 16MP/ 20MP ഡ്യുവല്‍ റിയര്‍ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 3300mAh ബാറ്ററി

oneplus