വൺ പ്ലസിന്റെ ആദ്യ ഫോൾഡബ്ൾ ഫോൺ ഇന്ത്യയിൽ; വില ഇങ്ങനെ...

മടക്കിവെയ്കാൻ കഴിയുന്ന ഫോണുകൾ ഇതിനോടകം വിപണിയിൽ എത്തിച്ചിട്ടുള്ള സാംസങ്, ഒപ്പോ, മോട്ടറോള എന്നീ കമ്പനികളോട് മത്സരിക്കാനാണ് വൺ പ്ലസിന്റെ ഫോൾഡബിൾ ഫോണായ വൺ പ്ലസ് ഓപ്പൺ കൂടി വിപണിയിലെത്തുന്നത്.

author-image
Greeshma Rakesh
New Update
വൺ പ്ലസിന്റെ ആദ്യ ഫോൾഡബ്ൾ ഫോൺ ഇന്ത്യയിൽ; വില ഇങ്ങനെ...

മുബൈ: വൺ പ്ലസ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. മടക്കിവെയ്കാൻ കഴിയുന്ന ഫോണുകൾ ഇതിനോടകം വിപണിയിൽ എത്തിച്ചിട്ടുള്ള സാംസങ്, ഒപ്പോ, മോട്ടറോള എന്നീ കമ്പനികളോട് മത്സരിക്കാനാണ് വൺ പ്ലസിന്റെ ഫോൾഡബിൾ ഫോണായ വൺ പ്ലസ് ഓപ്പൺ കൂടി വിപണിയിലെത്തുന്നത്.

120 ജിഗാ ഹെർട്സ് റീഫ്രഷ് റേറ്റോടു കൂടിയ 6.31 ഇഞ്ച് കവർ സ്ക്രീനും അതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‍പ്ലേയുമാണ് ഫോണിനുള്ളത്. മെയിൻ ഡിസ്പ്ലേക്ക് 2800 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഉണ്ടായിരിക്കും. രണ്ട് ഡിസ്പ്ലേകളും LTPO 3 വിഭാഗത്തിൽപെടുന്നതും ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നതുമാണ്. 4805mAh പവറുള്ള ബാറ്ററിയോടു കൂടി എത്തുന്ന ഫോണിനൊപ്പം 67 വാട്സ് ചാർജറും ബോക്സിൽ തന്നെ ലഭ്യമാക്കും.

സ്നാപ്ഡ്രാഗൺ 8 രണ്ടാം തലമുറ പ്രോസസറും 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഫോൾഡബിൾ മോഡലിന് വൺ പ്ലസ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്സിജൻഒഎസ് 13.2ലാണ് പ്രവർത്തനം. ട്രിപ്പിൾ ക്യാമറയാണ് പിൻഭാഗത്തുള്ളത്.

48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയ്ക്കൊപ്പം 64 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെൻസറും 48 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലൈൻസും ഇതിലുണ്ട്. 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയ്ക്കൊപ്പം 32 മെഗാപിക്സൽ സെൽഫി സെൻസറും നൽകിയിട്ടുണ്ട്. 1,39,999 രൂപയാണ് വൺ പ്ലസ് ഓപ്പണിന്റെ വില. ഒക്ടോബർ 27 മുതൽ ആമസോൺ വഴിയും വൺ പ്ലസ് വെബ്സൈറ്റ് വഴിയും വിൽപന തുടങ്ങും.

smart phone one plus one plus open