നോക്കിയ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് നോക്കിയ X. എന്നാല്‍, ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ലോഞ്ചിന് മുമ്ബെ തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുകയാണ്. മെയ് 16 നായിരുന്നു ലോഞ്ച് നിശ്ചയിച്ചിരുന്നത്. ചൈനീസ് സെര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റ് ആയ TENAA യിലാണ് നോക്കിയ X ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നോക്കിയ X മുന്‍മോഡലുകളെ അപേക്ഷിച്ച് മാറ്റങ്ങളുമായാണ് എത്തുന്നത് എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ക്യാമറ, ഡിസൈന്‍, ഹാര്ഡ്വെയര് എന്നിവയിലെല്ലാം മാറ്റങ്ങള്‍ പ്രകടമാണ്.
സവിശേഷതകൾ :-
5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ടിഎഫ്ടി ഡിസ്പ്ലെയാണ് ലഭിക്കുന്നത്.
1.8GHz ഒക്ട കോര്‍ SoC, ആന്‍ഡ്രോയിഡ് 8.1.0 ഓറിയോ
3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ്
16 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
എന്നിവയാണ് നോക്കിയ x ന്റെ മറ്റു പ്രത്യേകതകള്‍.