നോക്കിയ ജി21 അവതരിപ്പിച്ചു; ഒരുതവണ ചാര്‍ജ് ചെയ്താല്‍ മൂന്ന് ദിവസം നില്‍ക്കും

ജി സീരീസിന് കീഴില്‍ നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ജി21 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയിലാണ് ജി21 ആദ്യമായി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയ്ക്കെത്തിയ ജി20യുടെ പിന്‍ഗാമിയായി ആണ് നോക്കിയ ജി21 എത്തുന്നത്.

author-image
Priya
New Update
നോക്കിയ ജി21 അവതരിപ്പിച്ചു; ഒരുതവണ ചാര്‍ജ് ചെയ്താല്‍ മൂന്ന് ദിവസം നില്‍ക്കും

തിരുവനന്തപുരം: ജി സീരീസിന് കീഴില്‍ നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ജി21 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയിലാണ് ജി21 ആദ്യമായി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയ്ക്കെത്തിയ ജി20യുടെ പിന്‍ഗാമിയായി ആണ് നോക്കിയ ജി21 എത്തുന്നത്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഏറ്റവും കുറഞ്ഞ വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റ് 14,999 രൂപയ്ക്കും ലഭിക്കും. നോക്കിയ.കോം, പ്രമുഖ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം. ജി 21ന് പുറമെ ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ നോക്കിയ 105, നോക്കിയ 105 പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളും കമ്പനി അവതരിപ്പിച്ചു.

90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,050 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മൂന്ന് ദിവസം വരെ ഫോണ്‍ ഉപയോഗിക്കാം എന്നാണ് നോക്കിയയുടെ അവകാശവാദം.

യൂണിസോക്ക് ടിസിക്‌സ് നോട്ട് സിക്‌സ് സോക് ഒക്ടാകോര്‍ പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 50 എംപിയുടെ പ്രധാന ക്യാമറ, 2 എംപിയുടെ വീതം മാക്രോ-ഡെപ്ത് സെന്‍സറുകളും അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ആന്‍ഡ്രോയിഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍ പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 512 ജിബിവരെ വര്‍ദ്ധിപ്പിക്കാം. 190 ഗ്രാമാണ് ഫോണിന്റെ ഭാരം.

nokia smartphone g 21