കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, ആകര്‍ഷകമായ ബാറ്ററി ലൈഫും നിരവധി ഉപയോക്തൃസൗഹൃദ ഫീച്ചറുകളും പ്രദാനം ചെയ്യുന്ന നോക്കിയ 150 മോഡലിന്റെയും 130 മ്യൂസിക്കിന്റെയും അവതരണം പ്രഖ്യാപിച്ചു.ശക്തമായ ലൗഡ്സ്പീക്കറും എംപി3 പ്ലെയറും മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിച്ച് പ്രിയപ്പെട്ട ട്യൂണുകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് നോക്കിയ 130 ഫോണിന്റെ രൂപകല്‍പന.
32ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണ്‍ പിന്തുണയ്ക്കും. അപ്ഗ്രേഡ് ചെയ്ത 1450 എംഎഎച്ച് ബാറ്ററി മണിക്കൂറുകളോളം സംസാര സമയവും 34 ദിവസത്തെ സ്റ്റാന്‍ഡ്ബൈയും നല്‍കും. ആകര്‍ഷകമായ ഡാര്‍ക്ക് ബ്ലൂ, പര്‍പ്പിള്‍, ലൈറ്റ് ഗോള്‍ഡ് നിറങ്ങളിലാണ് നോക്കിയ 130 മ്യൂസിക് വരുന്നത്.
ഡാര്‍ക്ക് ബ്ലൂ, പര്‍പ്പിള്‍ നിറങ്ങള്‍ക്ക് 1849 രൂപയും, ലൈറ്റ് ഗോള്‍ഡ് വേരിയന്റിന് 1949 രൂപയുമാണ് വില.പ്രീമിയം ഫീച്ചറുകളാണ് ഏറ്റവും പുതിയ നോക്കിയ 150 മോഡലിന്റെ പ്രത്യേകത. അപ്ഗ്രേഡ് ചെയ്ത 1450 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. ഇത് ഉപയോഗിച്ച് 20 മണിക്കൂര്‍ സംസാരസമയം ആസ്വദിക്കാം.
സ്റ്റാന്‍ഡ്ബൈയില്‍ 34 ദിവസത്തെ ലൈഫാണ് വാഗ്ദാനം. ഫുഷോടു കൂടിയ വിജിഎ റിയര്‍ ക്യാമറ, 2.4 ഇഞ്ച് ഡിസ്പ്ലേ, 30 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് ഉറപ്പാക്കുന്ന ശക്തമായ ലൗഡ് സ്പീക്കറും എംപി3 പ്ലെയറും തുടങ്ങിയവയെല്ലാം നോക്കിയ 150 ഫോണിലുണ്ട്. ആകര്‍ഷകമായ ചാര്‍ക്കോള്‍, സിയാന്‍, റെഡ് നിറങ്ങളില്‍ വരുന്ന നോക്കിയ 150 മോഡലിന് 2699 മാത്രമാണ് വില.ഇരുമോഡലുകളും റീട്ടെയില്‍ സ്റ്റോറുകളിലും ചീസശമ.രീാ ലും ഓണ്‍ലൈന്‍ പാര്‍ട്ണര്‍ സ്റ്റോറുകളിലും ലഭിക്കും.