നോക്കിയ 6 സ്മാര്‍ട്ട് ഫോണ്‍ ആമസോണില്‍ ലഭ്യമാകും

നോക്കിയ 6 മെയ് 13 മുതല്‍ ആമസോണില്‍ ലഭ്യമാകും. ഫോണിന്റെ റജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 4ജിബി റാമും 64ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിന്റെ പ്രധാന സവിശേഷത.

author-image
Abhirami Sajikumar
New Update
നോക്കിയ 6 സ്മാര്‍ട്ട് ഫോണ്‍ ആമസോണില്‍ ലഭ്യമാകും

നോക്കിയ 6 മെയ് 13 മുതല്‍ ആമസോണില്‍ ലഭ്യമാകും. ഫോണിന്റെ റജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 4ജിബി റാമും 64ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിന്റെ പ്രധാന സവിശേഷത.

ആമസോണിന്റെ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് 'നോട്ടിഫൈ മീ' ബട്ടണ്‍ ആക്ടിവേറ്റ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് വില്‍പന ആരംഭിക്കുമ്ബോള്‍ അലേര്‍ട്ട് വരുന്നതാണ്. സൈറ്റില്‍ വിലവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും നോക്കിയ പവര്‍ യൂസറിന്റെ റിപ്പോര്‍ട്ട് പ്രകാരം 18,999 രൂപയായിരിക്കും ഫോണിന്റെ വില. 

നോക്കിയ 6 3ജിബി റാമും 32ജിബി ഇന്റേണല്‍ സ്റ്റോറേജുമടങ്ങിയ ഫോണ്‍ 16,999 രൂപയ്ക്ക് ഓണ്‍ലൈനിലും ഷോപ്പുകളിലും ലഭ്യമാണ്.

സവിശേഷതകൾ :-

5.5 ഇഞ്ച് ഡിസ്പ്ലേ, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 630 പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 16മെഗാ പിക്സല്‍ ബാക്ക് ക്യാമറ, 3000 എംഎഎച്ച്‌ ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രത്യേകതകളാണ്. ബ്ലാക്ക്/കോപ്പര്‍, വൈറ്റ്/ഗോള്‍ഡ്, ബ്ലൂ/ഗോള്‍ഡ് എന്നീ വ്യത്യസ്ത നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

ഫിന്നിഷ് കമ്ബനി എച്ച്‌എംഡി ഗ്ലോബല്‍ ചൈനയിലാണ് നോക്കിയ 6 ആന്‍ഡ്രോയ്ഡ് ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്.

നോക്കിയ 8ന്റെ വരവിനെക്കുറിച്ചും എച്ച്‌എംഡി ഗ്ലോബല്‍ ഇതിനോടകം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 45,000 രൂപ മുതലായിരിക്കും വില. ഒക്ടോബര്‍ ആദ്യവാരത്തോടെ നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍ എത്തും.

nokia 6