നോക്കിയയുടെ ആന്‍ഡ്രോയിഡ് സ്മാർട്ട് ഫോണിനെ രണ്ടു കൈയും നീട്ടിയാണ് ടെക് ലോകം സ്വീകരിച്ചിരിക്കുന്നത് . അടുത്ത മാസം ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലാണ് ഫോണ്‍ പുറത്തിറക്കുക.
ചൈനീസ് യൂസര്‍മാര്‍ക്കാണ് ഫോണ്‍ സ്വന്തമാക്കാനുള്ള ഭാഗ്യം ആദ്യം കൈവന്നിരിക്കുന്നത്. ജെഡി ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ റീടെയ്ലറിലൂടെ ഫോണിനായുള്ള മുന്‍കൂര്‍ ബൂക്കിങ്ങ് ആരംഭിച്ചു. 24 മണിക്കൂറിനുള്ളില്‍ രണ്ടരലക്ഷം പേരാണ് ബുക്ക് ചെയ്തതെന്ന് പ്ലേഫുള്‍ഡ്രോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 19നായിരിക്കും ഫോണിന്റെ മാര്‍ക്കറ്റ് ലോഞ്ചിങ്ങ്. അടുത്ത പത്തു വര്‍ഷത്തേക്ക് എച്ച്.എം.ഡി ഗ്ലോബല്‍ ലിമിറ്റടുമായി ചേര്‍ന്നായിരിക്കും കമ്പനി ഫോണുകള്‍ വിപണിയില്‍ എത്തിക്കുകയെന്ന് അറിയുന്നു. ആകര്‍ഷകമായ അനേകം ഫീച്ചറുകളുമായാണ് നോക്കിയ വിപണിയിലെത്തുന്നത്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗന്‍ 430 പ്രൊസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്,2.5 ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ്‌സ്‌കാനര്‍, അലൂമിനിയം മെറ്റല്‍ ബോഡി എന്നിവയാണ് പ്രധാന ആകര്‍ഷകങ്ങള്‍.
3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. 16 മെഗാ പിക്‌സലാണ് പ്രധാന ക്യാമറയും, 8 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയും മറ്റൊരു പ്രധാന ആകര്‍ഷകമാണ്.മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയുമുണ്ട്.
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നോക്കിയ വാഴുമോ വീഴുമോ എന്നതിലാണ് എതിരാളികളുടെ മുഖ്യശ്രദ്ധ.