ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരങ്ങൾ നൽകും; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്.

author-image
Lekshmi
New Update
ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരങ്ങൾ നൽകും; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്.വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്പനിയുടെ സിഇഒ മാർക്ക് സക്കൻബെർഗാണ് ഇൻസ്റ്റാഗ്രാം ബ്രൊഡ്‌കാസ്റ്റ് ചാനലിലൂടെ വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്.

അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും.വാട്സ്ആപ്പ് എന്ന ഇൻസ്റ്റന്റ് മെസ്സേജിന് പ്ലാറ്റ്ഫോമിൽ ഗ്രൂപ്പുകൾ എന്നത് വളരെ പ്രധാനപ്പെട്ട സംവിധാനമാണ്.

കഴിഞ്ഞ മാസങ്ങളിലായി ഗ്രുപ്പിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിധി വർധിപ്പിക്കുകയും അംഗങ്ങളുടെ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരം അഡ്മിന് നൽകിയിരുന്നു.പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിന്റെ സ്വകാര്യത വർധിപ്പിക്കുന്നതിനുള്ള നീക്കമാണ് വാട്സ്ആപ്പിന്റേത്.

മുൻപ് ഗ്രൂപ്പിന്റെ ലിങ്ക് വഴി ആർക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നു.എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ ആർക്കെല്ലാം ജോയിൻ ചെയ്യാം എന്ന തീരുമാനം അഡ്മിനെടുക്കാൻ സാധിക്കും.

whatsapp update