ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പഴയ വാട്സാപ്പ് സന്ദേശങ്ങള്‍ എളുപ്പം കണ്ടുപിടിക്കാനുളള ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്യണം.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്സാപ്പ് വെബ്ബിലും, വാട്സാപ്പ് പിസി, മാക്ക് വേര്‍ഷനുകളിലും ഈ സൗകര്യം ലഭിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്സാപ്പ് ചാനലിലൂടെ അദ്ദേഹം തന്നെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
ചെയ്യേണ്ടത്:
ചാറ്റോ ഗ്രൂപ്പോ തുറക്കുക.
പേരില്‍ ക്ലിക്ക് ചെയ്യുക.
സെര്‍ച്ച് ബട്ടണ്‍ തിരഞ്ഞെടുക്കുക.
ആന്‍ഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാം, ഐഫോണില്‍ ഇത് താഴെ വലത് കോണിലായിരിക്കും.
ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതി നല്‍കുക. ഇതോടെ ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് പോകാന്‍ സാധിക്കും.