പോളിസിയില്‍ മാറ്റം വരുത്തി; യൂട്യൂബ് ഇനി പണം നേടാന്‍ എളുപ്പം

മോണിറ്റൈസേഷന്‍ പോളിസിയില്‍ മാറ്റം വരുത്തുകയാണ് യൂട്യൂബ്. പുതിയ പോളിസി പ്രകാരം 500 സബ്‌സക്രൈബര്‍മാരായാല്‍ യൂട്യുബ് പണം നല്‍കും.

author-image
Lekshmi
New Update
പോളിസിയില്‍ മാറ്റം വരുത്തി; യൂട്യൂബ് ഇനി പണം നേടാന്‍ എളുപ്പം

മോണിറ്റൈസേഷന്‍ പോളിസിയില്‍ മാറ്റം വരുത്തുകയാണ് യൂട്യൂബ്. പുതിയ പോളിസി പ്രകാരം 500 സബ്‌സക്രൈബര്‍മാരായാല്‍ യൂട്യുബ് പണം നല്‍കും. യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഏറ്റവും വലിയ സങ്കടമാണ് ഇതോടെ മാറാന്‍ പോകുന്നത്.

ചെറിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടി പ്രാധാന്യം നല്‍കി യൂട്യൂബ് പാര്‍ട്ട്ണര്‍ പ്രോഗ്രാമിലേക്ക് വേണ്ടി മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയാണ് യൂട്യൂബ്. ചാനലിന് മോണിറ്റൈസേഷന്‍ ലഭിക്കാനായി വാച്ച് അവറിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. മോണിറ്റൈസേഷന്‍ നേടാന്‍ ഇനി 3000 വാച്ച് അവര്‍ മതി. ഒപ്പം യൂട്യൂബ് ഷോര്‍ട്ട്‌സിന്റെ വ്യൂസ് 10 മില്യണില്‍ നിന്ന് 3 മില്യണായും കുറച്ചിട്ടുണ്ട്.

അമേരിക്ക, യുകെ, കാനഡ, തായ്വാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് പുതുക്കിയ ഭേദഗതി നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്.

youtube new policy