നിങ്ങളുടെ സ്മാർട്ട് ഫോളിൽ ചാർജ് നിൽക്കുന്നുണ്ടോ ?

സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാറ്ററി ചാർജ്ജ് എളുപ്പത്തിൽ തീരുന്നതും ചാർജ്ജ് ചെയ്യാൻ മണിക്കൂറുകൾ എടുക്കുന്നതും. നാലായിരം എംഎച്ച് ബാറ്ററി ഉള്ള സ്മാർട് ഫോണുകൾ പോലും ഒരു ദിവസത്തിൽ കൂടുതൽ ചാർജ്ജ് നിൽക്കില്ല. പലരും പവർ ബാങ്കുമായാണ് നടപ്പ്.

author-image
BINDU PP
New Update
നിങ്ങളുടെ സ്മാർട്ട് ഫോളിൽ ചാർജ് നിൽക്കുന്നുണ്ടോ ?

സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാറ്ററി ചാർജ്ജ് എളുപ്പത്തിൽ തീരുന്നതും ചാർജ്ജ് ചെയ്യാൻ മണിക്കൂറുകൾ എടുക്കുന്നതും. നാലായിരം എംഎച്ച് ബാറ്ററി ഉള്ള സ്മാർട് ഫോണുകൾ പോലും ഒരു ദിവസത്തിൽ കൂടുതൽ ചാർജ്ജ് നിൽക്കില്ല. പലരും പവർ ബാങ്കുമായാണ് നടപ്പ്. ഫോണിൽ ചാർജ്ജ് നിൽക്കുന്നില്ലെന്ന് പരാതി പറയുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. സെക്കറന്റുകൾക്കുള്ളിൽ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള ഇലക്ട്രോണിക് ഡിവൈസുകൾ കണ്ടെത്തിക്കഴിഞ്ഞു.സെക്കന്റുകൾക്കുള്ളിൽ ചാർജ്ജ് ചെയ്യാനാകുമെന്ന് മാത്രമല്ല, ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ ഒരാഴ്ച വരെ ചാർജ്ജ് നിൽക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ആസ്ഥാനമായ സ്റ്റോർ ഡോട്ട് എന്ന കമ്പനിയിലെ വിദഗ്ധൻമാരാണ് ഡിവൈസ് കണ്ടെത്തിയിരിക്കുന്നത്.

 

30 സെക്കന്റിനുള്ളിൽ മുഴുവനായി ചാർജ്ജ് തീർന്ന ബാറ്ററി ചാർജ്ജ് ചെയ്യാനാകുമെന്നാണ് കണ്ടെത്തൽ പുതിയ ഡിവൈസ് ഉപയോഗിച്ച് വെറും 24 സെക്കന്റിനുള്ളിൽ സാംസങ്ങ് എസ്-4 ചാർജ്ജ് ചെയ്യാനാകും.സാധാരണ മൊബൈലിൽ ഉപയോഗിക്കുന്ന ലിഥിയംഅയൺ ബാറ്ററികൾക്ക് ആയുസ് കുറവാണ്. 1,500 തവണയാണ് ഇത്തരം ബാറ്ററികൾ സാധാരണയായി ഉപയോഗിക്കാനാവുന്നത്. എന്നാൽ പുതിയ കണ്ട് പിടുത്തമായ സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിച്ചാൽ ബാറ്ററിയുടെ ശേഷി കുറയും മുൻപ് മുപ്പതിനായിരം തവണ ഉപയോഗിക്കാം.

സെക്കൻഡുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യാനാകും. പിന്നെ ഒരാഴ്ചത്തേയ്ക്ക് ചാർജ് ചെയ്യേണ്ട ആവശ്യമില്ലെന്നും ഗവേഷകർ പറയുന്നു. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഇലക്ട്രിക് വാഹനങ്ങൾ സ്മാർട്ട് ഫോണുകൾ എന്നിവയിലെല്ലാം സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ 2017 തുടക്കത്തോടെ പുതിയ ഡിവൈസ് വിപണനാടിസ്ഥാനത്തിൽ എത്തുമെന്നാണ് വിവരം.

mobile phone mobilephone-charging-within-seconds