മനുഷ്യവിയർപ്പിലൂടെ ഇനി മൊബൈൽ ഫോൺ ചാർജ് ചെയ്യാം .......!!!

മനുഷ്യവിയർപ്പിൽനിന്ന് രണ്ടുദിവസത്തേക്കു റേഡിയോ പ്രവർത്തിക്കാവശ്യമായ ഊർജം തരുന്ന ഉപകരണം ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചു. ഓട്ടത്തിനിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഭാവിയിൽ ഇത് ഉപയോഗിക്കാനാകും

author-image
BINDU PP
New Update
മനുഷ്യവിയർപ്പിലൂടെ ഇനി മൊബൈൽ ഫോൺ ചാർജ് ചെയ്യാം .......!!!

ലൊസാഞ്ചലസ്: മനുഷ്യവിയർപ്പിൽനിന്ന് രണ്ടുദിവസത്തേക്കു റേഡിയോ പ്രവർത്തിക്കാവശ്യമായ ഊർജം തരുന്ന ഉപകരണം ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചു. ഓട്ടത്തിനിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഭാവിയിൽ ഇത് ഉപയോഗിക്കാനാകും.ഏതാനും സെന്റിമീറ്റർ മാത്രം വലിപ്പമുള്ളതും ചതുരാകൃതിയിലുള്ളതുമായ ജൈവോർജ സെൽ തൊലിയിൽ ഒട്ടിച്ചുവയ്ക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാനും ഇതുകൊണ്ടു കഴിയും. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു നൂതന ഉപകരണം വികസിപ്പിച്ചത്. സാധാരണ ബാറ്ററിയിൽനിന്നു വിഭിന്നമായി ഇതിൽ എൻസൈമുകളാണ് അടങ്ങിയിട്ടുള്ളത്. വിയർപ്പാണു ഊർജം നൽകുക. എനർജി ആൻഡ് എൻവയൺമെന്റൽ സയൻസ് ജേണലിലാണു ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

mobile charging