ടെക്നോളജി പ്രേമികളെ അത്ഭുതപ്പെടുത്തി സര്‍ഫസ് ഡൂവോ എന്ന പുതിയ ഫോള്‍ഡിങ് ഫോണുമായി മൈക്രോസോഫ്റ്റ്. ഒരു പുസ്തകം പോലെ തുറക്കാവുന്ന 5.6 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ യോജിപ്പിച്ചാണ് മൈക്രോസോഫ്റ്റ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഇതിന്റെ വിലയെപ്പറ്റി യാതൊന്നും കമ്പനി പറഞ്ഞിട്ടില്ല. ന്യൂയോര്‍ക്കില്‍ നടന്ന, മൈക്രോസോഫ്റ്റ് സര്‍ഫസ് ക്യംപ്യൂട്ടറുകള്‍ അവതരിപ്പിക്കുന്ന ചടങ്ങിനൊടുവിലാണ് അപ്രതീക്ഷിതമായി മൈക്രോസോഫ്റ്റ് ഈ പുതിയ ഉത്പന്നം അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റിന്റെ ഈ പുതിയ ടെക്‌നോളജി ഏവരെയും വിസ്മയിച്ചിരിക്കുകയാണ്.
ഇതിനെ നിങ്ങള്‍ ഒരു ഫോണെന്നാണ് വിളിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് പ്രൊഡക്ട് ഓഫിസറായ പാനോസ് പാനോയ് ആവേശത്തോടെ തന്റെ വിറയാര്‍ന്ന കൈകള്‍കൊണ്ട് ഫോണിനെ പരിചയപ്പെടുത്തി പറഞ്ഞത്. എന്നാല്‍, ഇതൊരു സര്‍ഫസ് ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ലാപ്ടോപ് ശ്രേണി വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു.
ടെക്നോളജിയുടെ അടരുകള്‍ ഞങ്ങള്‍ പുനര്‍വിഭാവനം ചെയ്തത് നിങ്ങള്‍ കണ്ടുവെന്നാണ് മൈക്രോസോഫ്റ്റിന്റെ മേധാവി സത്യാ നഡേല പറഞ്ഞത്. പതിനഞ്ചാം വയസില്‍ എനിക്കുണ്ടായിരുന്ന ആശ്ചര്യം തിരിച്ചു ലഭിക്കുന്നതു പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ഫസ് ഫോണിനോടൊപ്പം രണ്ട് 9 ഇഞ്ച് സ്‌ക്രീനുകള്‍ നടുവെ മടക്കാവുന്ന ടാബും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. സര്‍ഫസ് നിയോ എ്ന്നാണ് അതിന്റെ പേര്. അടുത്ത വര്‍ഷം അവസാനമാകും ഇത് വില്‍പനയ്ക്കെത്തുക.