പഴയ വാട്‌സാപ്പ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് അല്പം സമയമെടുക്കാറുണ്ട്.പഴയൊരു ചാറ്റ് കണ്ടുപിടിക്കാൻ മുകളിലേക്ക് സ്‌ക്രോൾ ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇനി ഇത് ഈസിയാകും.സന്ദേശങ്ങൾ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് മെറ്റ. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തിൽ തിരഞ്ഞു കണ്ടുപിടിക്കാനാവും.
നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്. വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേർഷനുകളിലും ഈ സൗകര്യം ലഭിക്കും. മാർക്ക് സക്കർബർഗിന്റെ വാട്‌സാപ്പ് ചാനലിലൂടെയാണ് പുതിയ ഫീച്ചർ അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നത്.
തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം തിരയുന്നതിങ്ങനെ....
- ചാറ്റോ ഗ്രൂപ്പോ തുറക്കുക.
- പേരിൽ ക്ലിക്ക് ചെയ്യുക
- സെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക
- ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം, ഐഫോണിൽ ഇത് താഴെ വലത് കോണിലായിരിക്കും.
- ഐക്കൺ തിരഞ്ഞെടുത്ത് തീയ്യതി നൽകുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്‌സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും.കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്‌സാപ്പ് വിവിധ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനകം ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ എത്തിയിട്ടുണ്ടാവും. ഇല്ലെങ്കിൽ വാട്‌സാപ്പ് വേഗം അപ്‌ഡേറ്റ് ചെയ്യുക.അപ്‌ഡേറ്റ് ചെയ്യുക.