വാർഷിക ശമ്പളം 1.55 കോടി; ഇൻസ്റ്റഗ്രാം സ്റ്റോറി കാരണം ജോലി പോയ മെറ്റ ജീവനക്കാരി

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മാതൃസ്ഥാപനമായ മെറ്റയുടെ ജീവനക്കാരിയായിരുന്നു അമേരിക്കക്കാരിയായ മാഡെലിൻ മാഷാഷോ.

author-image
Lekshmi
New Update
വാർഷിക ശമ്പളം 1.55 കോടി; ഇൻസ്റ്റഗ്രാം സ്റ്റോറി കാരണം ജോലി പോയ മെറ്റ ജീവനക്കാരി

മെറ്റയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട പേരിൽ ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മാതൃസ്ഥാപനമായ മെറ്റയുടെ ജീവനക്കാരിയായിരുന്നു അമേരിക്കക്കാരിയായ മാഡെലിൻ മാഷാഷോ. റിക്രൂട്ടറായ മാഡെലിൻ മെറ്റയിൽ നിന്ന് പ്രതിവർഷം 1.55 കോടി രൂപയോളം സമ്പാദിച്ചിരുന്നു.

2022 ജനുവരിയിലാണ് മെറ്റ ഇവരെ പുറത്താക്കുന്നത്.ഏകദേശം മൂന്നര വർഷത്തോളം മൈക്രോസോഫ്റ്റിലെ റിക്രൂട്ടിങ് പ്രോഗ്രാം മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മാഡെലിന്.2021 സെപ്റ്റംബറിലാണ് ഇവർക്ക് മെറ്റയിൽ നിന്ന് ഓഫർ ലഭിക്കുന്നത്.മാഡെലിന് ആ ഓഫർ സ്വീകരിക്കുകയും ചെയ്തു.

ആകർഷകമായ ശമ്പളമാണ് മെറ്റ മാഡെലിന് വാഗ്ദാനം ചെയ്തിരുന്നത്.മാഡെലിൻ ഫേസ്ബുക്കിലെത്തുന്നതിന് ഏകദേശം രണ്ടു ആഴ്ച മുന്‍പാണ് ഫേസ്ബുക്ക് വിസിൽബ്ലോവർ കമ്പനിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്.ഇത്തരം മോശം വാർത്തകളാൽ കമ്പനി വൻപ്രതിസന്ധി നേരിട്ടുവരുകയായിരുന്നു.

നിയമനങ്ങൾ പോലും മെറ്റയ്ക്ക് ആ സമയത്ത് വലിയ വെല്ലുവിളിയായിരുന്നു.ടാലന്റ് സോഴ്‌സറായി മാഡെലിൻ ജോലി ചെയ്യാൻ തുടങ്ങി അധികം സമയമാകുന്നതിന് മുൻപേയാണ് ഫേസ്ബുക്ക് എന്ന പേര് മാറ്റി കമ്പനി ‘മെറ്റ’ എന്ന പേര് സ്വീകരിക്കുന്നത്.വൈകാതെ ഓഹരിവിപണിയിൽ മെറ്റ കൂപ്പുകുത്തുന്നു.ആ സമയത്തും മെറ്റയ്ക്ക് ഒപ്പം നിന്ന ജീവനക്കാരിയാണ് മാഡെലിൻ.



ടിക്ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ തന്‍റെ ദൈനംദിന ജീവിതത്തെ കുറിച്ചുള്ള പോസ്റ്റുകൾ ഇടാൻ ആരംഭിച്ചതാണ് മാഡെലിന് വിനയായത്.കമ്പനിയിൽ തനിക്ക് ലഭിക്കുന്ന ആനുകൂല്യ പാക്കേജിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ടിക് ടോകിൽ വൈറൽ ആയിരുന്നു.ഇതോടെ നിരവധിയാളുകൾ മെറ്റയിൽ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുമായി രംഗത്തെത്തി.

 

Meta Employee instagram story