മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചു.ഒരു വർഷത്തിനുള്ളിലാണ് മീഷോ രണ്ടാമത്തെ പിരിച്ചുവിടലിനൊരുങ്ങുന്നത്.251 ജീവനക്കാരെ അതായത് കമ്പനിയുടെ15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ മെയ് 5 ന് പിരിച്ചുവിടൽ തീരുമാനത്തെ മെയിൽ വഴി ജീവനക്കാരെ അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമാ മീഷോ കഴിഞ്ഞ വർഷം 250 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.നിലവിൽ ബാധിക്കപ്പെട്ട ജീവനക്കാർക്ക് ഉടനെ മെയിലുകൾ ലഭിച്ച് തുടങ്ങുമെന്നും തുടർന്ന് സ്റ്റാഫ് അംഗങ്ങളും അവരുടെ മാനേജർമാരും തമ്മിലുള്ള മീറ്റിങ്ങുകൾ സുഗമമാക്കുന്നതിന് മീറ്റിംഗ് ലിങ്കുകൾ വ്യക്തിപരമായി പങ്കിടും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് ഞായറാഴ്ച വൈകുന്നേരം വരെ അവരുടെ ജിമെയിൽ സ്ലാക്ക് ചാനലുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.