സ്മാര്‍ട്ട് വാച്ച് പ്രേമികള്‍ക്കായി മാക്സ് പ്രോ നോവ, മാക്സ് പ്രോ സ്പയര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സ്മാര്‍ട്ട് വാച്ച് നിര്‍മാതാവായ മാക്സിമ.ഒറ്റനോട്ടത്തില്‍ മെറ്റാലിക് ഫിനിഷുള്ള മാക്സ് പ്രോ നോവ പ്രീമിയം നിലവാരമുള്ള ഒന്നായി തോന്നും.അതെസമയം സ്‌ക്രീന്‍ വലുപ്പം വേണമെന്നുള്ളവര്‍ മാക്സ് പ്രോ സ്പയര്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം.
1.39-ഇഞ്ച് വലിപ്പമുള്ള അള്‍ട്രാ എച്ഡി സ്‌ക്രീനാണ് മാക്സ് പ്രോ നോവയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഡിസ്പ്ലെ ബ്രൈറ്റ്നസ് 600 നിറ്റ്സ് ആണ്. ഒറ്റ ടാപ്പില്‍ ബ്ലൂടൂത് കോളിങ് നടത്താന്‍ സാധിക്കും. അതെസമയംഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എളുപ്പത്തിലാക്കാന്‍ മാക്സിമാ സ്മാര്‍ട്ട്ഫിറ്റ് ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.
50ലേറെ വാച്ച് ഫെയ്സുകള്‍ ക്ലൗഡിലൂടെ നേടാം. ഗ്യാലറിയിലുള്ള ഫോട്ടോ ഉപയോഗിച്ചും മാറ്റം വരുത്താം. അല്ലാത്തപക്ഷം പുതിയ ഫോട്ടോ എടുത്ത ശേഷം അത് മാക്സിമാ സ്മാര്‍ട്ട്ഫിറ്റ് ആപിലൂടെ വാച്ചിലെത്തിക്കാം.നൂറിലേറെ സ്പോര്‍ട്സ് മോഡുകളും ഉണ്ട്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്ക നിരീക്ഷണം, ആര്‍ത്തവചക്രം ട്രാക്കു ചെയ്യല്‍ തുടങ്ങിയ ഹെല്‍ത്ത് ഫീച്ചറുകളെല്ലാം മാക്സ് പ്രോ നോവയില്‍ ലഭ്യമാകും.
മാക്സ് പ്രോ സ്പയര്‍ മോഡലിനാകട്ടെ 1.96-ഇഞ്ച് വലിപ്പമുള്ള അള്‍ട്രാ എച്ഡി ഡിസ്പ്ലേ ആണ് ഉള്ളത്. സ്‌ക്രീനിന് 600 നിറ്റ്സ് ബ്രൈറ്റ്നസ് ഉണ്ട്. ആധുനിക ബ്ലൂടൂത് കോളിങ് എന്‍ജിന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന് കമ്പനി പറയുന്നു. വാച്ചില്‍ നിന്നു തന്നെ എളുപ്പത്തില്‍ ഫോണ്‍ കോളുകള്‍ നിയന്ത്രിക്കാനാകും.ഫോണിലുളള എച്ഡി സ്പീക്കറും, മൈക്രോഫോണും ഇതിന് വളരെ സഹായകമായിരിക്കും.
അഡ്വാസന്‍സ്ഡ് കോളിങ് സംവിധാനം ഉളളതിനാല്‍ ഫോണ്‍ വിളിക്കാന്‍ ഡയല്‍ പാഡ് ലഭിക്കുന്നു.കൂടാതെ അടുത്തിടെ നടത്തിയ കോളുകളുടെ വിശദാംശങ്ങളും ലഭിക്കുന്നു. ഏറ്റവും വേണ്ടപ്പെട്ട ഫേവറിറ്റ് കോണ്ടാക്ട്സും ലഭിക്കുന്നു. മാക്സിമാ പ്രോ ഫിറ്റ് ആപ് ഉപയോഗിച്ച് നൂറിലേറെ സ്പോര്‍ട്സ് മോഡുകളും വാച്ചിലേക്ക് സിങ്ക് ചെയ്യാം. ഗെയിം സപ്പോര്‍ട്ടും ഉണ്ട്. യങ് ബേഡ്, 2048, സ്പോര്‍ട്സ് കാര്‍ തുടങ്ങിയ ഗെയിമുകള്‍ ലഭിക്കും.
മികച്ചത് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു നിര്‍മിച്ചവയാണ് ഇരു മോഡലുകളും എന്ന് മാക്സിമാ മാനേജിങ് പാര്‍ട്ണര്‍ മന്‍ജോത് പുരെവാള്‍ പറഞ്ഞു. ഇരു മോഡലുകള്‍ക്കും പ്രാരംഭ വിലക്കിഴിവ് ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. മാക്സിമ മാക്സ് പ്രോ സ്പയറിന് പ്രാരംഭ വില ഫ്‌ലിപ്കാര്‍ടില്‍ 1,299 രൂപയും മാക്സ്‌പ്രോ നോവയുടെ വില 1,399 രൂപയും ആയിരിക്കും.