തിരുവനന്തപുരം: കേരളത്തിലെ നിർധന കുടുംബത്ത് ഇനി സൗജന്യ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ ഒരുങ്ങി കേരളം സർക്കാർ.ഇരുപത് ലക്ഷം നിർധന കുടുംബങ്ങൾക്കാണ് സൗജന്യ ഇന്റർനെറ്റ് കൊടുക്കാൻ സർക്കാർ തയ്യാറായിട്ടുള്ളത്. സര്‍ക്കാരിന്റെ നിര്‍ദിഷ്‌ട കെ-ഫോണ്‍ എന്ന പദ്ധതിയാണ്കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്.ധനകാര്യ വകുപ്പാണ് ഇത്തരത്തിലുള്ള കാര്യം അറിയിച്ചത്. കമ്ബനിയുടെ രജിസ്‍ട്രേഷന് മുന്നോടിയായുള്ള മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
കെ.എസ്.ഇ.ബിയും കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള കമ്ബനിയാണ് കെ-ഫോണ്‍. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മിതമായ നിരക്കില്‍ എത്തിക്കുകയാണ് കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റെന്ന കമ്ബനി ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബിയുടെ ഹൈ ടെന്‍ഷന്‍ പ്രസരണ ലൈനുകളിലൂടെ സബ് സ്റ്റേഷനുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കും. ഇവിടെ നിന്ന് വീടുകളിലേയ്‌ക്കും ഓഫീസുകളിലേയ്‌ക്കും കണക്ഷനെത്തിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും.രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥയില്‍ സമഗ്ര ഇന്റനെറ്റ് സംവിധാനം നടപ്പാക്കുന്നത്.