ജിയോ കടന്നുവന്നതോടുകൂടി ഉപഭോക്താക്കളുടെ പിഴിഞ്ഞുകൊണ്ടിരുന്ന മറ്റ് ടെലികോം കമ്പനികൾക്ക് പണി കിട്ടിയിരിക്കുകയാണ് . ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആകർഷണീയമായ ഓഫറുകൾ നൽകി ജിയോ അവരുടെയും മനംകവർന്നു .
ജിയോയെ വെല്ലുവിളിയ്ക്കാൻ മറ്റ് കമ്പനികളും ഓഫറുകളുമായി രംഗത്തു വന്നു .അതിലുള്ള ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജിയോ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഓഫറുകൾ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും അത് എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കില്ല . തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍, അതായത് ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഓഫര്‍.
ഓഫര്‍ ലഭിക്കാന്‍ അര്‍ഹരായവരെ കമ്പനി അറിയിക്കും ഇങ്ങനെയൊരു ഓഫര്‍ ലഭ്യമാണ് എന്ന്. ഐഡിയയുംമറ്റും ബാലന്‍സ് പരിശോധിക്കുമ്പോള്‍ അണ്‍ലിമിറ്റഡ് നെറ്റ് ലഭിക്കുന്ന ഓഫര്‍ ചിലര്‍ക്കുമാത്രമേ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ കാര്യത്തിലും കമ്പനികള്‍ നിയമലംഘനം കാണിക്കുന്നു എന്നും ജിയോയ്ക്ക് പരാതിയുണ്ട്.