8 മെഗാപിക്സൽ എഐ ക്യാമറ, 1.6 ജിഗാ ഹേർട്സ് പ്രൊസസർ കരുത്തുമായി എ05എസ് സ്മാർട്​ഫോൺ!

4000എംഎഎച്ച് ബാറ്ററിയും വലിയ 6.6 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് ഡിസ്പ്ലേയും, 8 മെഗാപിക്സൽ എഐ ക്യാമറയുമായാണ് ഐടെൽ എ05എസിന്റെ വരവ്.

author-image
Greeshma Rakesh
New Update
8 മെഗാപിക്സൽ എഐ ക്യാമറ, 1.6 ജിഗാ ഹേർട്സ് പ്രൊസസർ കരുത്തുമായി എ05എസ് സ്മാർട്​ഫോൺ!

 

മൊബൈൽ നിർമാതാക്കളായ ഐടെൽ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ ഐടെൽ എ05എസ് പുറത്തിറക്കി. 4000എംഎഎച്ച് ബാറ്ററിയും വലിയ 6.6 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് ഡിസ്പ്ലേയും, 8 മെഗാപിക്സൽ എഐ ക്യാമറയുമായാണ് ഐടെൽ എ05എസിന്റെ വരവ്. 1.6 ജിഗാ ഹേർട്സ് പ്രൊസസർ കരുത്തും വാഗ്ദാനം ചെയ്യുന്നു. ഒപ്പം കോളിങ്, വെബ് ബ്രൗസിങ്, ഗെയിമിങ് ഉൾപ്പെടെയുള്ള സുഗമമായ പ്രകടനം ഉറപ്പാക്കുന്നതിന് 4ജിബി റാമും, 64ജിബി റോമും ഫോണിലുണ്ട്.

ഫോട്ടോകളും വിഡിയോകളും പകർത്താൻ 8എംപി പിൻക്യാമറയും മികച്ച സെൽഫികൾക്കായി എഐ ബ്യൂട്ടിഫിക്കേഷൻ മോഡുകളുള്ള 5എംപി സെൽഫി ക്യാമറയും ഐടെൽ എ05എസിൽ സജ്ജീകരിച്ചിട്ടുണ്ട്. പിൻഭാഗത്തെ ഫിംഗർപ്രിൻറ് സെൻസർ, ഫെയ്സ് അൺലോക്ക്, ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ്, ഡ്യുവൽ 4ജി വോൾട്ട് സപ്പോർട്ട് എന്നിവയാണ് മറ്റു സവിശേഷതകൾ. രാജ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകളിലുടനീളം ക്രിസ്റ്റൽ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച്, മെഡോ ഗ്രീൻ, നെബുല ബ്ലാക്ക് എന്നിങ്ങനെ നാല് നിറഭേദങ്ങളിൽ പുതിയ ഐടെൽ സ്മാർട്ട്ഫോൺ ലഭ്യമാവും. ഫോണിന് 6,099 രൂപയാണ് വില.

മികച്ച രൂപഭംഗിയും ദൈനംദിന ഉപയോഗക്ഷമതയുമായി പുതിയ ഐടെൽ എ05എസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ പരിപൂർണതയാണ് എ05എസ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഫീച്ചറുകൾ നിറഞ്ഞതുമായ ഫോൺ അന്വേഷിക്കുന്ന ഉപഭോക്താക്കളെ ഇത് ആകർഷിക്കുമെന്നും ഐടെൽ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

smartphone tech news Itel A05s