ഐഫോണിന്റെ ഡ്യുവല്‍ സിം മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

ആപ്പിളിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിള്‍ വാച്ച് സീരിസിലെ പു

author-image
Anju N P
New Update
   ഐഫോണിന്റെ ഡ്യുവല്‍ സിം മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

കലിഫോര്‍ണിയ: ആപ്പിളിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിള്‍ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്.

ഐഫോണ്‍ ടെന്‍ എസ്ന്റെ സ്‌ക്രീന്‍ വലിപ്പം 5.8 ഇഞ്ച് ഒ.എല്‍.ഇഡിയാണ്. ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ് മാക്‌സിന്റെ സ്‌ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്‌ക്രീന്‍ വലിപ്പമുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ് മാക്‌സ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. പഴയ പ്രൊസസറുമായി താരതമ്മ്യം ചെയ്യുമ്പോള്‍ 15 ശതമാനം വേഗത കൂടുതലാണ്.ഇന്ത്യയിലെയും ചൈനയിലെയും മാര്‍ക്കറ്റു കൂടി ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഈ നീക്കം.

സ്മാര്‍ട്ട് എച്ച്.ഡി.ആര്‍ എന്ന സംവിധാനവും ഐഫോണുകളിലുണ്ട്. ഒരു ക്യാമറക്കൊപ്പം ടെലിഫോട്ടോ ലെന്‍സും മറ്റൊന്നിന് വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ.ഐ സൗകര്യവും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ലഭ്യമാണ്. ഗോള്‍ഡ് ഫിനിഷില്‍ തീര്‍ത്ത സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫോണിന്റെ നിര്‍മ്മാണം. ഐ.പി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഉണ്ട്. ഡ്യൂവല്‍ സിം സൌകര്യമുണ്ട്. ആദ്യമായാണ് ആപ്പിള്‍ രണ്ട് സിം സ്ലോട്ടുകള്‍ കൊണ്ടുവരുന്നത്. ഇതില്‍ ഇ-സിം സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം അപ്‌ഗ്രേഡും ചെയ്തിരിക്കുന്നു.

ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെല്‍ത്ത് ആപ്‌സും ഓഹരി വിപണി അപ്‌ഡേഷന്‍സ് തുടങ്ങിയ പ്രത്യേക സജ്ജീകരണങ്ങളുമായാണ് ആപ്പിള്‍ വാച്ച് സീരീസ് 4 എത്തുന്നത്. വാച്ചിന്റെ സ്‌ക്രീന്‍ വലിപ്പം 30 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .യൂസര്‍ ഇന്റര്‍ഫേസ് പൂര്‍ണ്ണമായും പുതുക്കി പണിതിട്ടുണ്ട്. മുന്‍ വാച്ചിനെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍ ആപ്പിള്‍ വാച്ച് സീരിസ് 4 പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വീഴ്ച ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിള്‍ വാച്ചിലുണ്ട്. ഒപ്പം തന്നെ ജി.പി.എസ് ആള്‍ട്ട് മീറ്റര്‍, സ്ലീം പ്രൂഫ്, ബ്ലൂടൂത്ത് 5.0 തുടങ്ങിയ പ്രത്യേകതകള്‍ എല്ലാം ആപ്പിള്‍ വാച്ചില്‍ ലഭിക്കും.

i phone