വിലക്കുറവില്‍ ഐഫോണ്‍ 14 പ്രോ സ്വന്തമാക്കാം. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളിലാണ് വിലക്കുറവില്‍ ഫോണ്‍ ഇപ്പോള്‍ ലഭ്യമാകുക. ഉപഭോക്താക്കള്‍ക്ക് 12,901 രൂപ വരെ ലാഭിക്കാം. ഐഫോണ്‍ 14 പ്രോയിലെ ഈ കിഴിവ് ഓഫര്‍ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ആക്‌സസ് ചെയ്യാവുന്നതാണ്. ഐഫോണ്‍ 14 പ്രോ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണിത്.
128 ജിബി സ്റ്റോറേജ് ഉള്ള ഫോണ്‍ 1,29,900 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, 11 മാസം പിന്നിട്ടപ്പോള്‍, അതിന്റെ വിലയില്‍ ഗണ്യമായ കുറവുണ്ടായി. നിലവില്‍, ഐഫോണ്‍ 14 പ്രോ ആമസോണില്‍ നിന്നോ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നോ 1,19,999 രൂപ കിഴിവില്‍ വാങ്ങാം. ആമസോണോ ഫ്‌ലിപ്കാര്‍ട്ടോ സന്ദര്‍ശിച്ച് 128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 14 പ്രോ സെര്‍ച്ച് ചെയ്താല് 1,19,999 രൂപയ്ക്ക് ഫോണ്‍ ലിസ്റ്റ് ചെയ്തതായി കാണാം.
കൂടാതെ നിങ്ങള്‍ക്ക് ഒരു എച്ച്ഡിഎഫ്‌സിയുടെ ബാങ്ക് കാര്‍ഡ് ഉണ്ടെങ്കില്‍ 3,000 രൂപയുടെ അധിക കിഴിവിനും അര്‍ഹത ലഭിക്കും. അതായത് ഐഫോണ്‍ 14 പ്രോയുടെ വില 1,16,999 രൂപയായി കുറയും. 128ജിബിയുള്ള ഐഫോണ്‍ 13 പ്രോ പോലെയുള്ള ഫോണ്‍ ട്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. ആമസോണ്‍ വഴി ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 37000 രൂപ വരെ ലാഭിക്കാം. ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ഇത് ഏകദേശം 50,000 രൂപയാകും. നിലവിലെ ഐഫോണ്‍ മോഡലുകളില്‍ പുതിയതാണ് ഐഫോണ്‍ 14 പ്രോ.
ഐഫോണ്‍ 15 ഉടനെ വിപണിയിലെത്തുമെന്നാണ് സൂചനകള്‍. ആപ്പിള്‍ 2023ല്‍ തന്നെ ഐഫോണുകളുടെ പ്രൊമോഷണല്‍ വീഡിയോകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. മെക്‌സിക്കോ സിറ്റിയിലെ മുന്‍നിര സ്റ്റോറില്‍ നിന്ന് കാമ്പെയിനായി ആപ്പിള്‍ പ്രൊമോഷണല്‍ വീഡിയോ ചിത്രീകരിക്കാന്‍ തുടങ്ങിയെന്നാണ് സൂചന.
ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവയ്ക്കായി മുമ്പ് ഗൈഡഡ് ടൂറുകള്‍ നടത്തിയ അതേ നടന്റെ സാന്നിധ്യമാണ് ഈ കാമ്പെയ്നിലെ പ്രത്യേകത. ഐഫോണ്‍ 15 പ്രോ മാക്സിന് പുതിയ പെരിസ്‌കോപ്പ് ലെന്‍സ് ഉണ്ടാകുമെന്ന അഭ്യൂഹമുണ്ട്.