ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. നെറ്റ്‌വര്‍ക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാകും. ഏതാനും സമയത്തേയ്ക്കായിരിക്കും ഈ തടസ്സമുണ്ടാകുക.
ഇതിന്റെ ഭാഗമായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ നെയിമുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് കണക്കിലെടുത്താണിത്.ഇന്റര്‍നെറ്റ് സേവനദാതാക്കളും ഓപ്പറേറ്റര്‍മാരും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ തുടര്‍ന്നും നല്‍കാനായി ഈ മാറ്റത്തിന് തയ്യാറാകേണ്ടി വരുമെന്ന് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റി അറിയിച്ചു.
വെബ് പേജുകള്‍ ഉപയോഗിക്കുന്നതിനും ഓണ്‍ലൈന്‍ ആയി ഇടപാടുകള്‍ നടത്തുന്നതിനും തടസ്സം ഉണ്ടായേക്കും. കാലഹരണപ്പെട്ട ഐഎസ്പി ആണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് കിട്ടുന്നതിനും തടസ്സം നേരിടാം.