ന്യൂഡല്‍ഹി: രാജ്യാന്തര പണമിടപാട് ഗൂഗിള്‍ പേയിലൂടെ വൈകാതെ സാധ്യമാകും. ഇതിനായി നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) രാജ്യാന്തര പേയ്‌മെന്റ് വിഭാഗവുമായി ഗൂഗിള്‍ പേ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയില്‍ നിന്ന് വിദേശത്ത് പോകുന്നവര്‍ക്ക് ഗൂഗിള്‍ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. പല രാജ്യങ്ങളുമായി യുപിഐ പണമിടപാടില്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.