ഇന്‍സ്റ്റാഗ്രാം; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന നേട്ടം കൈവരിച്ച് ഇന്‍സ്റ്റാഗ്രാം.

author-image
anu
New Update
ഇന്‍സ്റ്റാഗ്രാം; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്

 

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന നേട്ടം കൈവരിച്ച് ഇന്‍സ്റ്റാഗ്രാം.ടിക് ടോക്കിനെ മറികടന്നാണ് ഇന്‍സ്റ്റാഗ്രാം ഈ നേട്ടം കൈവരിച്ചത്. 2010 ലായിരുന്നു ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. ആഗോള തലത്തില്‍ ഇന്‍സ്റ്റാഗ്രാം യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായിരുന്നു. എന്നാല്‍ ടിക് ടോക്കിന്റെ വരവ് ഇന്‍സ്റ്റാഗ്രാമിനെ പിന്നോട്ടുവലിച്ചു.

2020 ല്‍ ടിക് ടോക്കിനുള്ള മറുപടിയെന്നോണമാണ് ഇന്‍സ്റ്റാഗ്രാം 'റീല്‍സ്' എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ സേവനം ആരംഭിച്ചത്. ഈ സേവനമാണ് യുഎസില്‍ ഇന്‍സ്റ്റാഗ്രാമിനെ വീണ്ടും സ്വീകാര്യത നേടിയെടുക്കാന്‍ സഹായിച്ചിരിക്കുന്നത്. 2023 ല്‍ 76.7 കോടി തവണയാണ് ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വളര്‍ച്ച. ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ടിക് ടോക്കിന്റെ വളര്‍ച്ച 4 ശതമാനം മാത്രമാണ്. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏറ്റവും ജനപ്രീതി ടിക് ടോക്കിനായിരുന്നു.

റീല്‍സ്, ഫോട്ടോഷെയറിങ്, സ്റ്റോറീസ് ഉള്‍പ്പടെയുള്ള ഫീച്ചറുകളിലൂടെയാണ് ഇന്‍സ്റ്റാഗ്രാം വീണ്ടും സ്വീകാര്യത പിടിച്ചുപറ്റിയതെന്ന് വിപണി വിശകലന സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നു. റീല്‍സിലൂടെ കൃത്യ സമയത്ത് ടിക് ടോക്കിന് മറുപടി നല്‍കാന്‍ ഇന്‍സ്റ്റാഗ്രാമിന് സാധിച്ചു. യുഎസ് കമ്പനി ആയതും ഇന്‍സ്റ്റാഗ്രാമിന് നേട്ടമായിട്ടുണ്ട്.

സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ടിക് ടോക്കിന് 110 കോടിയ്ക്ക് മുകളിലാണ്. ടിക് ടോക്കിനാണ് ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത്. ദിവസേന 95 മിനിറ്റ് നേരം ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 65 മിനിറ്റ് നേരമാണ് ചിലവഴിക്കുന്നത്.

instagram technology downloaded app