ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു.ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേൽക്കും

author-image
Lekshmi
New Update
ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു.ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേൽക്കും.രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്.വിരമിച്ച എംഡിയും സിഇഒയുമായ സി.പി ഗുർനാനിക്ക് പകരക്കാരനായാണ് മോഹിത് ജോഷിയെ ടെക് മഹീന്ദ്ര നിയമിച്ചിട്ടുള്ളത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സാങ്കേതിക ഉപദേശക വിഭാഗം മുൻ ഇൻഫോസിസ് ചെയർമാനെ 2023 ഡിസംബർ 20 മുതൽ 2028 ഡിസംബർ 19 വരെയുള്ള അഞ്ച് വർഷത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ജൂൺ വരെ ജോഷി ഇൻഫോസിസിൽ തുടരും.അദ്ദേഹം അവധിയിലായിരിക്കുമെന്നും കമ്പനിയുമായുള്ള അവസാന തീയതി 2023 ജൂൺ 9 ആയിരിക്കുമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇൻഫോസിസ് അറിയിച്ചു.ജോഷിയെ വിട്ടയക്കാൻ ഐടി ഭീമൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ സേവനങ്ങൾ നിലനിർത്താൻ അവസാന നിമിഷം വരെ ശ്രമം നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

mohit joshi infosys president resigns