സന്ദേശങ്ങൾ അയക്കുന്നതിനായി മെറ്റ സെപ്തംബറിൽ അവതരിപ്പിച്ച വൺ-വേ ബ്രോഡ്‌കാസ്റ്റിംഗം സംവിധാനമാണ് വാട്ട്‌സ്ആപ്പ് ചാനൽ. സ്പോർട്സ് താരങ്ങൾ, സിനിമതാരങ്ങൾ, മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം വാട്ട്‌സ്ആപ്പ് ചാനലുകൾ തുടങ്ങിയിരുന്നു.
ഇക്കൂട്ടത്തിൽ രാഷട്രീയ നേതാക്കളുടെ വാട്ട്‌സ്ആപ്പ് ചാനലുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഗ്രൂപ്പുകളിലൂടെയും സന്ദേശങ്ങളിലൂടെയും നേരിട്ടും ഉടനടിയും പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചേരാൻ കഴിയുമെന്നതിനാൽ തന്നെ രാഷ്ട്രീയ നേതാക്കൾ അധികം വൈകാതെ വാട്ട്‌സ്ആപ്പ് ചാനലുകൾ ആരംഭിച്ചു.
പുതിയ സംവിധാനം ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു.പുതിയ പാർലമെന്റ് മന്ദിരത്തിലെ മേശപ്പുറത്ത് ഇരിക്കുന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ചാനലിലെ ആദ്യ പോസ്റ്റ്. ഇതിനകം ഏകദേശം 9 ദശലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിയുടെ ചാനലിനുള്ളത്.
അധികം വൈകാതെ മറ്റു ബിജെപി നേതാക്കളും ചാനലുകൾ തുടങ്ങിയിരുന്നു. ഗ്രൂപ്പുകളിലൂടെയും സന്ദേശങ്ങളിലൂടെയും നേതാക്കൾക്ക് നേരിട്ടും ഉടനടിയും പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചേരാൻ കഴിയും, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണമാർഗമെന്ന നിലയിൽ ഇത് രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ ഉപകാരപ്രഥമാകും.കാരണം രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള മാർഗങ്ങളിലൊന്നാണ് ഇത്.
പ്രധാനമന്ത്രിയ്ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (17,000 ഫോളോവേഴ്സ്), വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി (2,000 ഫോളോവേഴ്സ്) , കൂടാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ (22,000 ഫോളോവേഴ്സ് ) എന്നിവരും വാട്സ്അപ്പ് ചാനലുകളിൽ സജീവമാണ്.
വാട്ട്‌സ്ആപ്പ് ചാനലുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവർ പൊതു പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഫോളോവേഴ്സിന്റെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരികയാണ്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (3,83,000 ഫോളോവേഴ്സ്) വാട്സ്ആപ്പ് ചാനലിൽ സജീവമാണ്.
ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷ നേതാക്കളും വാട്സ്അപ്പ് ചാനലുകൾ തുടങ്ങികഴിഞ്ഞു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരും നരേന്ദ്രമോദിയ്ക്ക് പിന്നാലെ ചാനലുകൾ തുടങ്ങിയിരുന്നു. കേരളത്തിലേയ്ക്ക് വന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ (60,000ഫോളോവേഴ്സ്),മന്ത്രി പി.രാജീവ് (9,000 ഫോളോവേഴ്സ്) വി.കെ പ്രശാന്ത് ഉൾപ്പെടെ നിരവധി നേതാക്കൾ വാട്സ്ആപ്പ് ചാനലുകൾ തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികൾക്കു നേരെയുള്ള പ്രചാരണ ഉപകരണമായും വാട്സ്ആപ്പ് ചാനലുകൾ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്നുണ്ട്. അതിനുദാഹരണമാണ് സെപ്തംബർ 30 ന് ഛത്തീസ്ഗഢിലെ ജനങ്ങൾ കോൺഗ്രസിന്റെ ദുർഭരണത്തിൽ മടുത്തുവെന്ന് ബിലാസ്പൂർ റാലിയുടെ ചിത്രങ്ങൾ സഹിതം നരേന്ദ്ര മോദി വാട്സ്ആപ്പ് ചാനലിൽ പോസ്റ്റ് ചെയ്ത സംഭവം.
ഓരോ സംസ്ഥാനത്തിലെയും മന്ത്രിമാരും നേതാക്കളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാനും സർക്കാരിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാനും അവരുടെ ചാനലുകൾ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രമായും വാട്യസ് ആപ്പ് ചാനലിനെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഉപയോഗിക്കുന്നുണ്ട്.അത് ഏത് രീതിയിൽ പ്രവർത്തിക്കുമെന്ന് വരും മാസങ്ങളിൽ അറിയാൻ സാധിക്കും.